---
title: "ഗുണ്ടകളാണോ ചുറുചുറുക്കുള്ള ചെറുപ്പക്കാർ ? കെ. സുധാകരൻ വിളിച്ച ഓപ്പറേഷൻ തൂഫാൻ യോഗത്തിൽ കുപ്രസിദ്ധ ഗുണ്ടകളും എകെജി സെന്റർ ആക്രമണക്കേസ് പ്രതിയും"
english_title: "Notorious goons and AKG Center attack case accused attend Operation Toofan meeting called by K. Sudhakaran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369001/notorious-goons-and-akg-center-attack-case-accused-attend-operation-toofan-meeting-called-by-k-sudhakaran"
published_at: "2026-06-28T13:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40d67bcd68e_k_sudhakaran.jpg"
keywords: ["Latest News", "K. Sudhakaran", "Operation Toofan", "AKG Center Attack Case", "Notorious Goons", "Kochi"]
---

# ഗുണ്ടകളാണോ ചുറുചുറുക്കുള്ള ചെറുപ്പക്കാർ ? കെ. സുധാകരൻ വിളിച്ച ഓപ്പറേഷൻ തൂഫാൻ യോഗത്തിൽ കുപ്രസിദ്ധ ഗുണ്ടകളും എകെജി സെന്റർ ആക്രമണക്കേസ് പ്രതിയും

> **Lead Summary:** **എറണാകുളം: ** കെ. സുധാകരന്റെ യോഗത്തിൽ ഗുണ്ടകൾ അണിനിരന്നത് വിവാദത്തിലേക്ക്. കൊച്ചിയിൽ നടന്ന യോഗത്തിന് നേതൃത്വം നൽകിയതും കുപ്രസിദ്ധ ഗുണ്ടകളാണ്.

## Article Content

**എറണാകുളം: ** കെ. സുധാകരന്റെ യോഗത്തിൽ ഗുണ്ടകൾ അണിനിരന്നത് വിവാദത്തിലേക്ക്. കൊച്ചിയിൽ നടന്ന യോഗത്തിന് നേതൃത്വം നൽകിയതും കുപ്രസിദ്ധ ഗുണ്ടകളാണ്.

കള്ളത്തോക്ക് വിൽപ്പനയ്ക്ക് ശ്രമിച്ച കേസിലെ പ്രതികളടക്കം യോഗത്തിൽ പങ്കെടുത്തു. എകെജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജഹാനും യോഗത്തിൽ പങ്കെടുത്തു.

ഇവരെ കൂടാതെ നിരവധി ക്രിമിനൽ കേസ് പ്രതികളായ ഒട്ടേറെപ്പേരും യോഗത്തിനെത്തി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമാകാൻ ചെറുപ്പക്കാരുടെ കൂട്ടായ്മ എന്ന പേരിലായിരുന്നു യോഗം. ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഉപയോഗിച്ച് ലഹരി മാഫിയയെ തകർക്കുക ലക്ഷ്യമെന്ന് സുധാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369001/notorious-goons-and-akg-center-attack-case-accused-attend-operation-toofan-meeting-called-by-k-sudhakaran)