---
title: "വടകരപതിയിലെ ഒഴിഞ്ഞ പറമ്പിൽ പണം പന്തയം വെച്ച് കോഴി പോര്; അഞ്ച് പേര്‍ പൊലീസ് പിടിയില്‍"
english_title: "Five people arrested by police for holding a cockfight with money in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368998/five-people-arrested-by-police-for-holding-a-cockfight-with-money-in-palakkad"
published_at: "2026-06-28T13:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40d14d478b0_kozhipor.jpg"
keywords: ["Latest News", "Cockfight", "Palakkad"]
---

# വടകരപതിയിലെ ഒഴിഞ്ഞ പറമ്പിൽ പണം പന്തയം വെച്ച് കോഴി പോര്; അഞ്ച് പേര്‍ പൊലീസ് പിടിയില്‍

> **Lead Summary:** **പാലക്കാട്: പ**ണം പന്തയം വെച്ച് കോഴി പോര് നടത്തിയതിന് പാലക്കാട് അഞ്ച് പേര്‍ പൊലീസ് പിടിയില്‍. മേനോൻപ്പാറ സ്വദേശി രാജൻ, നാല് തമിഴ്നാട് സ്വദേശികള്‍ എന്നിവരെ കൊഴിഞ്ഞാമ്പാറ പൊലീസാണ് പിടികൂടിയത്.

## Article Content

**പാലക്കാട്: പ**ണം പന്തയം വെച്ച് കോഴി പോര് നടത്തിയതിന് പാലക്കാട് അഞ്ച് പേര്‍ പൊലീസ് പിടിയില്‍. മേനോൻപ്പാറ സ്വദേശി രാജൻ, നാല് തമിഴ്നാട് സ്വദേശികള്‍ എന്നിവരെ കൊഴിഞ്ഞാമ്പാറ പൊലീസാണ് പിടികൂടിയത്.

വടകരപതിയിലെ ഒഴിഞ്ഞ പറമ്പിൽ പണം പന്തയം വെച്ച് കോഴിപ്പോര് നടത്തുന്നതിനിടയിലാണ് അറസ്റ്റ്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത പോര് കോഴികളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് 41,700 രൂപയ്ക്ക് ലേലത്തിൽ വിറ്റു.

ജില്ലയിലെ കിഴക്കൻ മേഖലയിലെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളും, തെങ്ങിൻ തോട്ടങ്ങളും കേന്ദ്രീകരിച്ച് വ്യാപക കോഴിപ്പോര് മത്സരം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368998/five-people-arrested-by-police-for-holding-a-cockfight-with-money-in-palakkad)