---
title: "ഹിമാചലിൽ കാർ നദിയിലേക്ക് മറിഞ്ഞ് വൻ അപകടം; നാല് പേർ മരിച്ചു"
english_title: "Himachal Pradesh, Car falls into river accident, Four dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368997/himachal-pradesh-car-falls-into-river-accident-four-dead"
published_at: "2026-06-28T13:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40d3fdd8e4d_ACCIDENT.jpg"
keywords: ["Latest News", "Himachal Pradesh", "Car Falls Into River Accident", "Four Dead"]
---

# ഹിമാചലിൽ കാർ നദിയിലേക്ക് മറിഞ്ഞ് വൻ അപകടം; നാല് പേർ മരിച്ചു

> **Lead Summary:** ഷിംല : ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കാർ നദിയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. ചമ്പയിലെ അണക്കെട്ടിന് സമീപം നക്രോദ്-ഹിമഗിരി റോഡിൽ നിന്ന് ബൈര സിയുൾ നദിയിലേക്ക് കാർ മറിഞ്ഞാണ് ശനിയാഴ്ച രാത്രി ദാരുണമായ ഈ അപകടമുണ്ടായത്.

## Article Content

ഷിംല : ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കാർ നദിയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. ചമ്പയിലെ അണക്കെട്ടിന് സമീപം നക്രോദ്-ഹിമഗിരി റോഡിൽ നിന്ന് ബൈര സിയുൾ നദിയിലേക്ക് കാർ മറിഞ്ഞാണ് ശനിയാഴ്ച രാത്രി ദാരുണമായ ഈ അപകടമുണ്ടായത്.

കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ടിസ്സ പൊലീസും തദ്ദേശ അധികൃതരും അഗ്നിശമന സേനാ സംഘവും സ്ഥലത്തെത്തി. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് അണക്കെട്ട്. ചുര സബ് ഡിവിഷനിലെ തിക്രിഗഡ് ഗ്രാമപഞ്ചായത്തിൽ നിന്നുള്ളവരാണ് മരിച്ച നാല് പേരുമെന്നാണ് റിപ്പോർട്ട്. വാഹനത്തിന്റെ ഉടമസ്ഥാവകാശവും മരിച്ചവരുടെ ഐഡന്റിറ്റിയും സംബന്ധിച്ച മറ്റ് വിവരങ്ങൾ ലഭ്യമല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368997/himachal-pradesh-car-falls-into-river-accident-four-dead)