---
title: " ആലപ്പുഴയിൽ  യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്  "
english_title: "KSRTC bus tire bursts during journey alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368992/ksrtc-bus-tire-bursts-during-journey-alappuzha"
published_at: "2026-06-28T12:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40ca8f1ca47_bus.jpg"
keywords: ["KSRTC bus tire burst", "bus tire burst accident", "KSRTC bus accident"]
---

#  ആലപ്പുഴയിൽ  യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്  

> **Lead Summary:** **ആലപ്പുഴ: **യാത്രയ്ക്കിടെ കെ എസ് ആര്‍ ടി സി ബസിന്റെ ടയര്‍ ഊരി തെറിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പൂച്ചാക്കല്‍ നഗരി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.

## Article Content

**ആലപ്പുഴ: **യാത്രയ്ക്കിടെ കെ എസ് ആര്‍ ടി സി ബസിന്റെ ടയര്‍ ഊരി തെറിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പൂച്ചാക്കല്‍ നഗരി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.

അരൂക്കുറ്റി വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുന്‍വശത്തെ വലത് ടയറാണ് ഊരിത്തെറിച്ചത്. മുൻവശത്തെ വലത് ടയറാണ് പൊട്ടിയശേഷം ഊരി തെറിച്ചു. ബസ്സിൽ നിന്നും വേർപെട്ട ടയർ ശരീരത്ത് ഇടിച്ചാണ് റോഡിലൂടെ നടന്നുപോയ ആൾക്ക് പരുക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368992/ksrtc-bus-tire-bursts-during-journey-alappuzha)