---
title: "വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്...!  'വേദന മാറാൻ മരുന്ന്'; മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം; യുവാവ് പിടിയിൽ"
english_title: "Youth arrested for distributing poison pills during Muharram procession"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368989/youth-arrested-for-distributing-poison-pills-during-muharram-procession"
published_at: "2026-06-28T12:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40c958d3075_POLICE.jpg"
keywords: ["Muharram procession", "Poison pill", "Women volunteers"]
---

# വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്...!  'വേദന മാറാൻ മരുന്ന്'; മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം; യുവാവ് പിടിയിൽ

> **Lead Summary:** **മുംബൈ: **മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്ത യുവാവിനെ വനിതാ വൊളന്റിയർമാർ പിടികൂടി. മുംബൈയിലെ ബൈക്കുള റെഹ്മത്താബാദിനു സമീപം നടന്ന ഘോഷയാത്രയിലാണ് ഫയാസ് പ്രേംജി എന്നയാൾ മാരകമായ വിഷഗുളികകൾ വിതരണം ചെയ്തത്.

## Article Content

**മുംബൈ: **മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്ത യുവാവിനെ വനിതാ വൊളന്റിയർമാർ പിടികൂടി. മുംബൈയിലെ ബൈക്കുള റെഹ്മത്താബാദിനു സമീപം നടന്ന ഘോഷയാത്രയിലാണ് ഫയാസ് പ്രേംജി എന്നയാൾ മാരകമായ വിഷഗുളികകൾ വിതരണം ചെയ്തത്.

ബൈക്കുളയിലെ റെഹ്മത്താബാദിനു സമീപം നടന്ന ഘോഷയാത്രയിലാണ് ഇയാൾ ഗുളികകൾ വിതരണം ചെയ്തത്. എലിവിഷത്തിലും മറ്റും ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് കലർത്തിയ ഗുളിക പ്രതിരോധശേഷി വർധിപ്പിക്കാനും വേദനയില്ലാതാക്കാനുമുള്ള മരുന്ന് എന്നുപറഞ്ഞാണ് ഇയാൾ ആളുകൾക്ക് വിതരണം ചെയ്തത്.

പത്തോളം പേർ ഗുളിക കഴിക്കുകയും ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയാസ് സംശയകരമായ രീതിയിൽ ഗുളികകൾ നൽകുന്നത് സ്ഥലത്തുണ്ടായിരുന്ന വനിതാ വൊളന്റിയർമാരിൽ ഒരാൾ ശ്രദ്ധിച്ചതോടെയാണ് ദുരന്തം ഒഴിവായത്.

ഇവർ ഉടൻതന്നെ ഫയാസിനെ സമീപിച്ച് മരുന്നുവിതരണം നിർത്തിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. കൂടാതെ ഗുളിക കഴിക്കരുതെന്ന് ലൗഡ് സ്പീക്കറിലൂടെ അറിയിക്കുകയും ചെയ്തു. പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്നാണെന്ന് ഫയാസ് പറഞ്ഞതോടെ വൊളന്റിയർമാർ ഗുളിക പൊട്ടിച്ചുനോക്കി. അപ്പോഴാണ് ഉള്ളിൽ സംശയകരമായ രീതിയിൽ പൊടി കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368989/youth-arrested-for-distributing-poison-pills-during-muharram-procession)