---
title: "പിടിവീണത് ഒന്നിന് പുറകെ ഒന്നായി....! ടെൻഡറിൽ കൃത്രിമം കാട്ടി കോടികൾ തട്ടിച്ചു; ഡൽഹി ആരോഗ്യവകുപ്പിലെ മുൻ ഡയറക്ടർ ജനറൽ അറസ്റ്റിൽ"
english_title: "Corruption worth crores of rupees; former Director General of Delhi Health Department arrested."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368969/corruption-worth-crores-of-rupees-former-director-general-of-delhi-health-department-arrested-"
published_at: "2026-06-28T11:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40b59f77504_arrest.jpg"
keywords: ["Corruption case", "Delhi Health Department", "Dr. Vatsala Agarwal arrested", "ACB Delhi corruption case"]
---

# പിടിവീണത് ഒന്നിന് പുറകെ ഒന്നായി....! ടെൻഡറിൽ കൃത്രിമം കാട്ടി കോടികൾ തട്ടിച്ചു; ഡൽഹി ആരോഗ്യവകുപ്പിലെ മുൻ ഡയറക്ടർ ജനറൽ അറസ്റ്റിൽ

> **Lead Summary:** **ന്യൂഡൽഹി: ** ഡൽഹി ആരോഗ്യവകുപ്പിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിൽ മുൻ ഡയറക്ടർ ജനറൽ (ഡിജിഎച്ച്എസ്) ഡോ. വത്സല അഗർവാൾ അറസ്റ്റിലായി.

## Article Content

**ന്യൂഡൽഹി: ** ഡൽഹി ആരോഗ്യവകുപ്പിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിൽ മുൻ ഡയറക്ടർ ജനറൽ (ഡിജിഎച്ച്എസ്) ഡോ. വത്സല അഗർവാൾ അറസ്റ്റിലായി.

ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എസിബി) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആരോഗ്യവകുപ്പിന് കീഴിലുള്ള സെൻട്രൽ പ്രോക്യൂർമെന്റ് ഏജൻസി (സിപിഎ) വഴി മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായാണ് എസിബിയുടെ കണ്ടെത്തൽ.

ആരോ​ഗ്യവിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥനായ ഡോ. വിജയ് കുമാർ രം​ഗയെ ഇതേ കേസിൽ നേരത്തേ എസിബി അറസ്റ്റ് ചെയ്തിരുന്നു. എക്സറേ മെഷീനുകൾ, കിടക്കവിരികൾ, അനസ്തേഷ്യ വർക്ക്സ്റ്റേഷനുകൾ, ഒആർഎസ് തുടങ്ങിയവ വാങ്ങിയതിലാണ് അഴിമതി നടന്നിട്ടുള്ളത്.

വിപണിവിലയെക്കാൾ ഉയർന്നനിരക്കിലും ടെൻഡർ നടപടികളിൽ കൃത്രിമം കാട്ടിയുമാണ് ഇവയെല്ലാം വാങ്ങിയതെന്നാണ് ആരോപണം. ടെൻഡർ നടപടികളിൽനിന്ന് ചില വിതരണക്കാരെ ഒഴിവാക്കി സ്വന്തം താത്പര്യപ്രകാരം വിതരണക്കാരെ ഉൾപ്പെടുത്തിയതായും പറയുന്നു.

ആരോ​ഗ്യവിഭാ​ഗത്തിലെ വൻ അഴിമതി സംബന്ധിച്ച് പരാതി കിട്ടിയതിന് പിന്നാലെ ജൂൺ രണ്ടാം തീയതിയാണ് എസിബി സംഭവത്തിൽ കേസെടുത്തത്. അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുത്ത എസിബി, ടെൻഡർ നടപടികളുടെ രേഖകളടക്കം പിടിച്ചെടുത്ത് വിശദമായ പരിശോധന നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368969/corruption-worth-crores-of-rupees-former-director-general-of-delhi-health-department-arrested-)