---
title: "കോഴിക്കോട് നന്തി മേൽപ്പാലത്തിൽ പച്ചക്കറി ലോറി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക് "
english_title: "vegetable lorry lost control and crashed onto the footpath at the Nandi flyover in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368966/vegetable-lorry-lost-control-and-crashed-onto-the-footpath-at-the-nandi-flyover-in-kozhikode"
published_at: "2026-06-28T10:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40b12824e50_koyilndy.jpg"
keywords: ["Latest News", "Koyilndy Accident", "Vegetable Lorry Accident", "Kozhikode"]
---

# കോഴിക്കോട് നന്തി മേൽപ്പാലത്തിൽ പച്ചക്കറി ലോറി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക് 

> **Lead Summary:** **കോഴിക്കോട്:​ ** കൊയിലാണ്ടി നന്തിയിൽ റെയിൽവേ മേൽപ്പാലത്തിൽ പച്ചക്കറി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി അപകടം. ലോറി ഡ്രൈവർക്ക് പരിക്ക്.

## Article Content

**കോഴിക്കോട്:​ ** കൊയിലാണ്ടി നന്തിയിൽ റെയിൽവേ മേൽപ്പാലത്തിൽ പച്ചക്കറി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി അപകടം. ലോറി ഡ്രൈവർക്ക് പരിക്ക്.

ഇന്ന് രാവിലെ 7.25ഓടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഫുട്പാത്തിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചുനിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. നിയന്ത്രണം വിട്ട ലോറി അൽപം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ മേൽപ്പാലത്തിൽ നിന്ന് താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് പതിക്കുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആ സമയത്ത് ഫുട്പാത്തിലൂടെ കാൽനടയാത്രക്കാർ ഇല്ലാതിരുന്നതും അപകടത്തിന്റെ ആഘാതം കുറച്ചു.

അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇയാളെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് നന്തി റെയിൽവേ മേൽപ്പാലത്തിലും പരിസരത്തും കുറച്ചുനേരം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368966/vegetable-lorry-lost-control-and-crashed-onto-the-footpath-at-the-nandi-flyover-in-kozhikode)