---
title: "സുഹൃത്തിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് എത്തിയ 25-കാരനെ ദുരൂഹ സാഹചര്യത്തിൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "25-year-old man from Telangana found dead under mysterious circumstances"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368964/25-year-old-man-from-telangana-found-dead-under-mysterious-circumstances"
published_at: "2026-06-28T10:54:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40b16acce78_dead.jpg"
keywords: ["Higher education in the UK", "death of Indian student in the UK", "De Montfort University"]
---

# സുഹൃത്തിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് എത്തിയ 25-കാരനെ ദുരൂഹ സാഹചര്യത്തിൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ഹൈദരാബാദ്: ** യുകെയിൽ ഉപരിപഠനത്തിന് പോയ തെലങ്കാന സ്വദേശിയായ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന കാമറെഡ്ഡി ജില്ലയിലെ താലമഡ്‌ല സ്വദേശി എസ്. ശ്രീനാഥ് റെഡ്ഡി ആണ് മരിച്ചത്.

## Article Content

**ഹൈദരാബാദ്: ** യുകെയിൽ ഉപരിപഠനത്തിന് പോയ തെലങ്കാന സ്വദേശിയായ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന കാമറെഡ്ഡി ജില്ലയിലെ താലമഡ്‌ല സ്വദേശി എസ്. ശ്രീനാഥ് റെഡ്ഡി ആണ് മരിച്ചത്.

14 മാസം മുമ്പാണ് ശ്രീനാഥ് ലണ്ടനിലേക്ക് പോയത്. ലെസ്റ്ററിലെ ഡി മോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ബിരുദ വിദ്യാർത്ഥിയായിരുന്നു. ജൂൺ 22-ന് രാത്രി ശ്രീനാഥ് നാട്ടിലുള്ള കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. അപ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു.

അന്നുരാത്രി ഒരു സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിൽ ശ്രീനാഥ് പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം (ജൂൺ 23) രാവിലെയാണ് ശ്രീനാഥിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീനാഥ് ആത്മഹത്യ ചെയ്തതാണെന്ന് അദ്ദേഹത്തിന്‍റെ റൂംമേറ്റ് സുഹൃത്തുക്കളെ അറിയിച്ചതായാണ് വിവരമെന്ന് ബന്ധുക്കൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368964/25-year-old-man-from-telangana-found-dead-under-mysterious-circumstances)