---
title: "വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്? ബജറ്റ് നിർദ്ദേശം ധനബില്ലിൽ തന്നെ, സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇല്ലെന്നും കെ. മുരളീധരൻ"
english_title: "Minister K. Muraleedharan justified the inclusion of tax exemption for low-strength liquor in the Finance Bill."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368959/minister-k-muraleedharan-justified-the-inclusion-of-tax-exemption-for-low-strength-liquor-in-the-finance-bill-"
published_at: "2026-06-28T10:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f654c45ff6_muraleedharan.jpg"
keywords: ["Low-alcohol liquor", "Finance Bill", "Health Minister K. Muraleedharan"]
---

# വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്? ബജറ്റ് നിർദ്ദേശം ധനബില്ലിൽ തന്നെ, സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇല്ലെന്നും കെ. മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: **ബജറ്റ് നിർദ്ദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെയാണ് വരിക. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് ധനബില്ലിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ.

## Article Content

**തിരുവനന്തപുരം: **ബജറ്റ് നിർദ്ദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെയാണ് വരിക. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് ധനബില്ലിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ.

ബജറ്റ് നിർദ്ദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെയാണ് വരിക. ബില്ല് പാസായാൽ നടപ്പാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചതെന്നും വീര്യം കൂടിയതിന് കുറച്ചിട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂർണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള ഘട്ടം കേരളത്തിൽ എത്തിയിട്ടില്ല. സർക്കാരിന്റെ ഉദ്ദേശം സദുദ്ദേശപരമാണ്. പ്രതിപക്ഷം ദുരുദ്ദേശത്തിൽ കാണുന്നത് ദർഭാഗ്യകരമാണെന്നും സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇല്ലെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്വർണ മോഷണക്കേസിൽ എസ്ഐടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.

സ്വർണ കൊള്ളയെ കുറിച്ച് ആക്ഷേപിക്കുന്ന ചിലരോട് അയോധ്യയുടെത് എന്താണ് സ്ഥിതി എന്നാണ് ചോദിക്കാനുള്ളത്. അവർ പറയുന്നതിന്റെ വികാരം ഉൾക്കൊള്ളുന്നു. ഇതുപോലെ ഭക്തജനങ്ങൾ അയോധ്യയിലും ഉണ്ടല്ലോ. എന്തുകൊണ്ട് അയോധ്യയിലെ സ്വർണ്ണം കട്ടു എന്നത് കൂടി പറയണമെന്നും മുരളീധരൻ പറഞ്ഞു.

പകർച്ചവ്യാധി വ്യാപനം നിലവിൽ നിയന്ത്രണ വിധേയമാണ്. ഷിഗെല്ല റിപ്പോർട്ട് ചെയ്യുന്നത് കുറയുന്നു. മരണങ്ങൾ മൂന്നാലു ദിവസമായി ഉണ്ടായിട്ടില്ല. ഡെങ്കിപ്പനിയും നിയന്ത്രണ വിധേയം. മഴ കനത്താൽ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അപകടം. ബോധവൽക്കരണത്തിന്റെ ഭാഗമായി മറ്റന്നാൾ തിരുവനന്തപുരത്ത് മന്ത്രിമാരുടെ സംയുക്ത പ്രതിജ്ഞ പരിപാടി നടത്തുമെന്നും കെ മുരളീധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368959/minister-k-muraleedharan-justified-the-inclusion-of-tax-exemption-for-low-strength-liquor-in-the-finance-bill-)