---
title: "ലോകകപ്പിൽ ചരിത്രമെഴുതി ലയണൽ മെസ്സി; അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാർ, ജോർദാനെ തകർത്ത് നോക്കൗട്ടിലേക്ക്"
english_title: "Fifa world cup 2026, argentina-jordan match, Argentina are the group champions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368951/Fifa-world-cup-2026-argentina-jordan-match-Argentina-are-the-group-champions"
published_at: "2026-06-28T09:33:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a409ed62aaad_3.jpg"
keywords: ["Latest News", "Fifa World Cup 2026", "Argentina-Jordan Match", "Argentina The Group Champions"]
---

# ലോകകപ്പിൽ ചരിത്രമെഴുതി ലയണൽ മെസ്സി; അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാർ, ജോർദാനെ തകർത്ത് നോക്കൗട്ടിലേക്ക്

> **Lead Summary:** **ഡാലസ്: [ **തുടർച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോളടിച്ച് പുതിയ ചരിത്രം കുറിച്ച ലയണൽ മെസ്സിയുടെ മികവിൽ ജോർദാനെതിരെ അർജന്റീനയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന ജോർദാനെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്.

## Article Content

**ഡാലസ്: [ **തുടർച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോളടിച്ച് പുതിയ ചരിത്രം കുറിച്ച ലയണൽ മെസ്സിയുടെ മികവിൽ ജോർദാനെതിരെ അർജന്റീനയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന ജോർദാനെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്.

ജൂലൈ നാലിന് നടക്കുന്ന റൗണ്ട് ഓഫ് 32-ൽ കേപ് വെർദെയാണ് അർജന്റീനയുടെ എതിരാളികൾ. ആദ്യ പകുതിയിൽ അർജന്റീനയുടെ സമ്പൂർണ്ണ ആധിപത്യമായിരുന്നു മത്സരത്തിൽ കണ്ടത്. 19-ാം മിനിറ്റിൽ ജിയോവാനി ലോസെൽസോ ഫ്രീകിക്കിലൂടെ ടീമിന് ആദ്യ ലീഡ് നൽകി. 31-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലൗട്ടാരോ മാർട്ടിനെസ് ലക്ഷ്യത്തിലെത്തിച്ചതോടെ അർജന്റീന 2-0ത്തിന് മുന്നിലെത്തി.

രണ്ടാം പകുതിയിൽ ജോർദാൻ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഇഹ്‌സാൻ ഹദ്ദാദിന്റെ ക്രോസിൽ നിന്ന് മുസ അൽ തമാരി ഒരു ഗോൾ മടക്കിയെങ്കിലും അർജന്റീനയുടെ കരുത്തിന് മുന്നിൽ ജോർദാൻ വീണു.

മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കിനിൽക്കെ, 80-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ മെസ്സി പന്ത് വലയിലെത്തിച്ചതോടെ അർജന്റീന വിജയം ഉറപ്പിച്ചു. ഈ ലോകകപ്പിലെ മെസ്സിയുടെ ആറാമത്തെ ഗോളാണിത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368951/Fifa-world-cup-2026-argentina-jordan-match-Argentina-are-the-group-champions)