---
title: "കൊളംബിയയെ തളച്ച് പോർച്ചുഗൽ; ഗോൾരഹിത സമനിലയിൽ ഇരുടീമുകളും നോക്കൗട്ടിലേക്ക്"
english_title: "FIFA World Cup 2026, Colombia Portugal match, to the knockout stage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368941/fifa-world-cup-2026-colombia-portugal-match-to-the-knockout-stage"
published_at: "2026-06-28T09:16:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4099c0eae9d_1.jpg"
keywords: ["Latest News", "Fifa World Cup 2026", "Colombia Portugal Match", "Knockout"]
---

# കൊളംബിയയെ തളച്ച് പോർച്ചുഗൽ; ഗോൾരഹിത സമനിലയിൽ ഇരുടീമുകളും നോക്കൗട്ടിലേക്ക്

> **Lead Summary:** **മിയാമി: [ **ലോകകപ്പ് ഗ്രൂപ്പ് കെയിലെ ആവേശകരമായ പോരാട്ടത്തിൽ കരുത്തരായ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ നോക്കൗട്ട് റൗണ്ടിലേക്ക്. മിയാമിയിൽ നടന്ന നിർണ്ണായക മത്സരത്തിൽ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും സമനിലയോടെ 7 പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32-ലേക്ക് പ്രവേശിച്ചപ്പോൾ, 5 പോയിന്റുമായി പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് യോഗ്യത ഉറപ്പിച്ചു.

## Article Content

**മിയാമി: [ **ലോകകപ്പ് ഗ്രൂപ്പ് കെയിലെ ആവേശകരമായ പോരാട്ടത്തിൽ കരുത്തരായ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ നോക്കൗട്ട് റൗണ്ടിലേക്ക്. മിയാമിയിൽ നടന്ന നിർണ്ണായക മത്സരത്തിൽ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും സമനിലയോടെ 7 പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32-ലേക്ക് പ്രവേശിച്ചപ്പോൾ, 5 പോയിന്റുമായി പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് യോഗ്യത ഉറപ്പിച്ചു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 3-1ന് തോൽപ്പിച്ച് ഡിആർ കോംഗോ മികച്ച മൂന്നാം സ്ഥാനക്കാരായി മുന്നേറി. നോക്കൗട്ടിൽ ക്രൊയേഷ്യയാണ് പോർച്ചുഗലിന്റെ എതിരാളികൾ. കൊളംബിയ ഘാനയെ നേരിടും.

മത്സരത്തിലുടനീളം ഇരുഭാഗത്തുനിന്നും ആക്രമണങ്ങൾ ഉണ്ടായെങ്കിലും ഗോൾകീപ്പർമാരുടെ മികച്ച പ്രകടനമാണ് ഗോളുകൾ തടഞ്ഞത്. കൊളംബിയയുടെ ആക്രമണങ്ങളെ പോർച്ചുഗൽ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയും റൂബൻ ഡയസിന്റെ നേതൃത്വത്തിലുള്ള പ്രതിരോധവും ചേർന്ന് ഫലപ്രദമായി പ്രതിരോധിച്ചു. മറുവശത്ത്, ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കൊളംബിയൻ ഗോൾകീപ്പർ കാമിലോ വർഗാസ് വിട്ടുകൊടുക്കാൻ തയ്യാറായില്ല.

രണ്ടാം പകുതിയിൽ വിജയത്തിനായി ഇരുടീമുകളും പകരക്കാരെ ഇറക്കി പരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റൊണാൾഡോയ്ക്ക് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റുന്നതിൽ താരം പരാജയപ്പെട്ടു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കൊളംബിയൻ താരം ഡാവിൻസൺ സാഞ്ചസ് ലക്ഷ്യത്തിലേക്ക് തൊടുത്ത ഹെഡ്ഡർ കോസ്റ്റ തടുത്തിട്ടു. അവസാന മിനിറ്റുകളിൽ കൊളംബിയ നേടിയ ഒരു ഗോൾ വാർ പരിശോധനയിൽ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തിയതും നിർണ്ണായകമായി. ആകെ 24 ഷോട്ടുകൾ കൊളംബിയ തൊടുത്തുവിട്ടപ്പോൾ പോർച്ചുഗലിന് 13 ഷോട്ടുകൾ മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിക്കാൻ സാധിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368941/fifa-world-cup-2026-colombia-portugal-match-to-the-knockout-stage)