---
title: "ജീവിതം മരവിപ്പിക്കുന്ന വേദന; പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി"
english_title: "Civil Police Officer injured in car accident while patrolling, second leg amputated"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368938/civil-police-officer-injured-in-car-accident-while-patrolling-second-leg-amputated"
published_at: "2026-06-28T09:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4096007fd95_POLICE.jpg"
keywords: ["Civil Police Officer", "Car Accident", "Patrolling", "Leg amputated"]
---

# ജീവിതം മരവിപ്പിക്കുന്ന വേദന; പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

> **Lead Summary:** **കാഞ്ഞങ്ങാട്: ** ദേശീയപാതയിൽ വാഹന പരിശോധനയ്ക്കിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ കെ.എം. സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. പിലിക്കോട് സ്വദേശിയായ സൂരജിന്റെ വലതുകാലിന് 70 ശതമാനത്തോളം പരിക്കേറ്റിരുന്നു.

## Article Content

**കാഞ്ഞങ്ങാട്: ** ദേശീയപാതയിൽ വാഹന പരിശോധനയ്ക്കിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ കെ.എം. സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. പിലിക്കോട് സ്വദേശിയായ സൂരജിന്റെ വലതുകാലിന് 70 ശതമാനത്തോളം പരിക്കേറ്റിരുന്നു.

ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നിർത്തിയ പൊലീസ് ജീപ്പിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് കയറുകയായിരുന്നു. നേരത്തേ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് രണ്ടാമത്തെ കാലും മുറിച്ചു മാറ്റിയത്.

കാൽ മുറിച്ചുമാറ്റിയ മറ്റൊരു സിവിൽ പൊലീസ് ഓഫീസർ ചിറ്റാരിക്കാൽ കുന്നുംകൈയിലെ അലോഷ്യസ് മാത്യുവിനെ ഐസിയുവിൽ നിന്ന്‌ മുറിയിലേക്കു മാറ്റി. മംഗളൂരു തേജസ്വിനി ആസ്പത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്.

ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലെ സിവിൽ പൊലീസ് ഓഫീസർമാരാണ് സൂരജും അലോഷ്യസും. ഇക്കഴിഞ്ഞ 18-ന് ദേശീയപാതയിൽ പടന്നക്കാട്ട് വാഹനപരിശോധനയ്ക്കായി റോഡരികിൽ പോലീസ് ജീപ്പ് നിർത്തിയിട്ടശേഷം അതിനു പിറകിൽ നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്ത് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു കയറി അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368938/civil-police-officer-injured-in-car-accident-while-patrolling-second-leg-amputated)