---
title: "കണ്ണൂർ കൂത്തുപറമ്പിൽ വൻ മയക്കുമരുന്ന് വേട്ട; കാറിൽ കടത്താൻ ശ്രമിച്ച  30 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ"
english_title: "Three arrested with 30 kg of ganja being smuggled in a car in Koothuparamb Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368924/three-arrested-with-30-kg-of-ganja-being-smuggled-in-a-car-in-koothuparamb-kannur"
published_at: "2026-06-28T07:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a407a20ba3d4_koothuparamba.jpg"
keywords: ["Latest News", "Ganja Smuggling", "Kannur", "Operation Toofan"]
---

# കണ്ണൂർ കൂത്തുപറമ്പിൽ വൻ മയക്കുമരുന്ന് വേട്ട; കാറിൽ കടത്താൻ ശ്രമിച്ച  30 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ: ** ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 30 കിലോയോളം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ.

## Article Content

**കണ്ണൂർ: ** ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 30 കിലോയോളം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ.

കൂത്തുപറമ്പിന് സമീപം നീർവേലിയിൽ വച്ചാണ് ഇന്നലെ രാത്രി പത്തു മണിയോടെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ഡാൻസാഫ് ടീമും കൂത്തുപറമ്പ് പൊലീസും ചേർന്ന് കഞ്ചാവ് കടത്ത് പിടികൂടിയത്.

കർണാടകയിൽ നിന്നും കാറിൽ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നീർവേലിയിൽ വച്ച് വാഹനം തടഞ്ഞ് കഞ്ചാവ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368924/three-arrested-with-30-kg-of-ganja-being-smuggled-in-a-car-in-koothuparamb-kannur)