---
title: "ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് സിപിഐഎം നേതാവ് മരിച്ചു"
english_title: "CPM leader dies after collapsing while playing football on turf"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368917/cpm-leader-dies-after-collapsing-while-playing-football-on-turf"
published_at: "2026-06-28T06:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a406dda13403_cpim.jpg"
keywords: ["Latest News", "CPIM Palakkad", "Football", "Death"]
---

# ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് സിപിഐഎം നേതാവ് മരിച്ചു

> **Lead Summary:** **പാലക്കാട്: **ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഐഎം നേതാവ് മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് മുട്ടിപ്പാലം ഉള്ളാട്ടില്‍ യു ബാലചന്ദ്രന്‍ ആണ് മരിച്ചത്.

## Article Content

**പാലക്കാട്: **ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഐഎം നേതാവ് മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് മുട്ടിപ്പാലം ഉള്ളാട്ടില്‍ യു ബാലചന്ദ്രന്‍ ആണ് മരിച്ചത്.

ചുനങ്ങാടുള്ള സ്വകാര്യ ടര്‍ഫില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368917/cpm-leader-dies-after-collapsing-while-playing-football-on-turf)