---
title: "തൂഫാൻ വാരിയേഴ്സിൽ അംഗങ്ങളായി രണ്ടായിരത്തോളം ഡോക്ടർമാരും ജീവനക്കാരും വിദ്യാർഥികളും"
english_title: "International Anti-Drug Day, MES Academy of Medical Sciences Perinthalmanna, Operation Toofan – The Narco Hunt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368915/international-anti-drug-day-mes-academy-of-medical-sciences-perinthalmanna-operation-toofan-the-narco-hunt"
published_at: "2026-06-28T05:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a406ad374f65_TOOFAN.jpg"
keywords: ["Latest News", "International Anti-Drug Day", "MES Academy of Medical Sciences Perinthalmanna", "Operation Toofan"]
---

# തൂഫാൻ വാരിയേഴ്സിൽ അംഗങ്ങളായി രണ്ടായിരത്തോളം ഡോക്ടർമാരും ജീവനക്കാരും വിദ്യാർഥികളും

> **Lead Summary:** **പെരിന്തൽമണ്ണ: **അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എം.ഇ.എസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് , പെരിന്തൽമണ്ണയിൽ കേരള സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'തൂഫാൻ വാരിയേഴ്സ്' ക്യാമ്പയിനിൽ രണ്ടായിരത്തോളം വിദ്യാർഥികളും ഡോക്ടർമാരും ജീവനക്കാരും അംഗങ്ങളായി.

## Article Content

**പെരിന്തൽമണ്ണ: **അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എം.ഇ.എസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് , പെരിന്തൽമണ്ണയിൽ കേരള സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'തൂഫാൻ വാരിയേഴ്സ്' ക്യാമ്പയിനിൽ രണ്ടായിരത്തോളം വിദ്യാർഥികളും ഡോക്ടർമാരും ജീവനക്കാരും അംഗങ്ങളായി.

എം.ഇ.എസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. പി. എ. ഫസൽ ഗഫൂർ അധ്യക്ഷനായ ചടങ്ങിൽ 'തൂഫാൻ വാരിയേഴ്സ്' ബാഡ്ജ് പ്രകാശനം ചെയ്തു.

തുടർന്ന് ഡ്രോൺ ഉപയോഗിച്ച് 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ലോഗോ അനാച്ഛാദനം ചെയ്തു. തുടർന്ന് രണ്ടായിരത്തോളം പേർ ഒരുമിച്ച് 'തൂഫാൻ വാരിയേഴ്സ്' ബാഡ്ജ് ധരിച്ച് ലഹരിവിരുദ്ധ സന്ദേശത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

എം.ഇ.എസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ ഡീൻ ഡോ. ഗിരീഷ് രാജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും വിദ്യാർഥികളും ഡോക്ടർമാരും ജീവനക്കാരും അത് ഏറ്റുചൊല്ലുകയും ചെയ്തു.

'തൂഫാൻ വാരിയേഴ്സ്' പദ്ധതിയുടെ പ്രാധാന്യവും എം.ഇ.എസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൽ അത് എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്നതിനെക്കുറിച്ചും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹമീദ് ഫസൽ സംസാരിച്ചു. തുടർന്ന് ബലൂണുകൾ പറത്തി പദ്ധതിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഡ്രോൺ ഉപയോഗിച്ച് കേരള സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' ലോഗോ ആകാശത്ത് പ്രദർശിപ്പിച്ചതും പരിപാടിയുടെ ശ്രദ്ധേയമായ ഭാഗമായി. തുടർന്ന് ലഹരിയുടെ ദൂഷ്യഫലങ്ങളും 'തൂഫാൻ വാരിയേഴ്സ്' പദ്ധതിയുടെ പ്രാധാന്യവും ആവിഷ്കരിച്ച ബോധവത്കരണ സ്കിറ്റ് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368915/international-anti-drug-day-mes-academy-of-medical-sciences-perinthalmanna-operation-toofan-the-narco-hunt)