---
title: "പൈസ കൊടുക്കാതിരിക്കാൻ ഇങ്ങനെ ചെയ്യണോ ? കോഴിക്കോട് ടോൾ പ്ലാസ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്താൻ ശ്രമം; അതിക്രമം ട്രോൾ നൽകാതെ പോകാൻ "
english_title: "Attempt to endanger employee at Olavanna Toll Plaza"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368909/attempt-to-endanger-employee-at-olavanna-toll-plaza"
published_at: "2026-06-27T22:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4006c649e18_toll.jpg"
keywords: ["Latest News", "Olavanna Toll Plaza", "Kozhikode", "Car Hit", "Murder Attempt"]
---

# പൈസ കൊടുക്കാതിരിക്കാൻ ഇങ്ങനെ ചെയ്യണോ ? കോഴിക്കോട് ടോൾ പ്ലാസ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്താൻ ശ്രമം; അതിക്രമം ട്രോൾ നൽകാതെ പോകാൻ 

> **Lead Summary:** **കോഴിക്കോട്: **ഒളവണ്ണ ടോള്‍ പ്ലാസയില്‍ ജീവനക്കാരനെ അപായപ്പെടുത്താന്‍ ശ്രമം. ടോള്‍ ബാര്‍ വാഹനത്തിന് മുകളില്‍ തട്ടി എന്ന് ആരോപിച്ചാണ് ജീവനക്കാരനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

## Article Content

**കോഴിക്കോട്: **ഒളവണ്ണ ടോള്‍ പ്ലാസയില്‍ ജീവനക്കാരനെ അപായപ്പെടുത്താന്‍ ശ്രമം. ടോള്‍ ബാര്‍ വാഹനത്തിന് മുകളില്‍ തട്ടി എന്ന് ആരോപിച്ചാണ് ജീവനക്കാരനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

ടോള്‍ അടയ്ക്കാതെ പോകാന്‍ ശ്രമിച്ച കാര്‍ തടഞ്ഞുനിര്‍ത്തുന്നതിനിടെ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കാര്‍ ഇടിക്കാന്‍ ശ്രമിച്ചപ്പോള്‍ ബോണറ്റില്‍ തൂങ്ങിയ ജീവനക്കാരനെ ഏറെ ദൂരം മുന്നോട്ടുകൊണ്ടുപോയി.

വാഹനം നിര്‍ത്തിയതിന് ശേഷം ജീവനക്കാരനെ നിലത്തിട്ട് ഉപദ്രവിച്ചു. പരിക്കേറ്റ ജീവനക്കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാര്‍ ഉടമകയോട് ഇന്ന് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368909/attempt-to-endanger-employee-at-olavanna-toll-plaza)