---
title: "ശരീരത്തിൽ മർദ്ദനത്തിന്റെ നിരവധി പാടുകൾ; ആരതിയുടെ ആത്മഹത്യയിൽ ഭർത്താവ് അതുലിനെതിരെ ഗാർഹിക പീഡന നിരോധന നിയമം"
english_title: "Aarti commits suicide in Attukal, husband Atul in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368892/aarti-commits-suicide-in-attukal-husband-atul-in-custody"
published_at: "2026-06-27T20:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fba9e91488_dead.jpg"
keywords: ["Latest News", "Arathi Suicide Case", "Attukal Suicide", "Police Case"]
---

# ശരീരത്തിൽ മർദ്ദനത്തിന്റെ നിരവധി പാടുകൾ; ആരതിയുടെ ആത്മഹത്യയിൽ ഭർത്താവ് അതുലിനെതിരെ ഗാർഹിക പീഡന നിരോധന നിയമം

> **Lead Summary:** **തിരുവനന്തപുരം: തി**രുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അതുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**തിരുവനന്തപുരം: തി**രുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അതുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതുലിനെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കും. മരിച്ച ആരതിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

വർക്കല സ്വദേശി ആരതിയാണ് വാടകവീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവ് അതുൽ മർദ്ദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതി ആത്മഹത്യ ചെയ്തത്.

അതുലിന്റെ പീഡനം കാരണമാണ് ആരതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. അതുൽ മർദ്ദിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368892/aarti-commits-suicide-in-attukal-husband-atul-in-custody)