---
title: "'ഡബിൾ എഞ്ചിൻ ചോർച്ച സർക്കാരാണ് രാജ്യം ഭരിക്കുന്നത്, ബിജെപി ഭാരതീയ ലീക്ക് പാർട്ടിയായി മാറി'; രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി"
english_title: "Teacher Eligibility Test Question Paper Leak in Maharashtra, Cockroach Janata Party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368880/teacher-eligibility-test-question-paper-leak-in-maharashtra-cockroach-janata-party"
published_at: "2026-06-27T19:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fd3cf9df59_cjp.jpg"
keywords: ["Latest News", "TET Exam", "Question Paper Leak", "BJP", "CJP", "Cockroach Janata Party"]
---

# 'ഡബിൾ എഞ്ചിൻ ചോർച്ച സർക്കാരാണ് രാജ്യം ഭരിക്കുന്നത്, ബിജെപി ഭാരതീയ ലീക്ക് പാർട്ടിയായി മാറി'; രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി

> **Lead Summary:** **മഹാരാഷ്ട്ര: **മഹാരാഷ്ട്രയിലെ അധ്യാപക യോഗ്യത പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി.

## Article Content

**മഹാരാഷ്ട്ര: **മഹാരാഷ്ട്രയിലെ അധ്യാപക യോഗ്യത പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി.

ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ലെന്ന് അഭിജിത്ത് ദീപ്കെ വ്യകത്മാക്കി. പാർട്ടികളെ ഭിന്നിപ്പിക്കാനും എംഎൽഎമാരെയും എംപിമാരെയും വിലയ്ക്കു വാങ്ങാനും മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിജെപി വ്യക്തമാക്കി.

മഹാരാഷ്ട്ര TET ചോദ്യപേപ്പർ ചോർച്ചയിൽ വിമർശനവുമായി എസ്എഫ്ഐ രംഗത്തെത്തി. സുതാര്യമായി ഒരു പരീക്ഷ പോലും നടത്താനുള്ള ശേഷി ബിജെപിക്കും കേന്ദ്രസർക്കാരിനും ഇല്ല.

> “ഡബിൾ എഞ്ചിൻ ചോർച്ച സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ബിജെപി ഭാരതീയ ലീക്ക് പാർട്ടിയായി മാറി. പരീക്ഷകളുടെ വിശ്വാസ്യത പൂർണ്ണമായും തകർത്തുവെന്നും എസ്എഫ്ഐ ആരോപിച്ചു.

വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. വീണ്ടും ചോദ്യപേപ്പർ ചോർന്നു. വീണ്ടും പരീക്ഷ റദ്ദാക്കി. രാജ്യത്തെ വിദ്യാഭ്യാസ-പരീക്ഷാ സമ്പ്രദായം ഒരു കൊള്ളയടിക്കല്‍ സംവിധാനമാക്കി മാറ്റപ്പെട്ടിരിക്കുന്നു. ഇത് രാജ്യത്തെ ഓരോ യുവാക്കളെയും അരക്ഷിതരാക്കി എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368880/teacher-eligibility-test-question-paper-leak-in-maharashtra-cockroach-janata-party)