---
title: "ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന; കൊച്ചിയിൽ ജൂനിയർ ആർട്ടിസ്റ്റ് വൻ മദ്യശേഖരവുമായി പിടിയിൽ"
english_title: "Ernakulam Maharaja's College,Illicit liquor sale in a car on Dry Day, Junior artist arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368874/ernakulam-maharajas-collegeillicit-liquor-sale-in-a-car-on-dry-day-junior-artist-arrested"
published_at: "2026-06-27T18:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40ac5a7f124_Ernakulam_Maharajas_College.jpg"
keywords: ["Latest News", "Kochi", "Liquor Bust", "Junior Artist Arrested"]
---

# ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന; കൊച്ചിയിൽ ജൂനിയർ ആർട്ടിസ്റ്റ് വൻ മദ്യശേഖരവുമായി പിടിയിൽ

> **Lead Summary:** കൊച്ചി: ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന നടത്തിയ ജൂനിയർ ആർട്ടിസ്‌റ്റ്‌ പിടിയിൽ. ആലപ്പുഴ പുന്നപ്ര ചക്കിട്ടപറമ്പിൽ ശുഹൈബിനെയാണ്‌ എറണാകുളം സെൻട്രൽ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

## Article Content

കൊച്ചി: ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന നടത്തിയ ജൂനിയർ ആർട്ടിസ്‌റ്റ്‌ പിടിയിൽ. ആലപ്പുഴ പുന്നപ്ര ചക്കിട്ടപറമ്പിൽ ശുഹൈബിനെയാണ്‌ എറണാകുളം സെൻട്രൽ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിനുസമീപം പി ടി ഉഷ റോഡിൽ നിർത്തിയിട്ട കാറിൽ മദ്യംവിൽപ്പനയ്ക്ക്‌ നിൽക്കുകയായിരുന്നു പ്രതി.

70ലധികം ഇന്ത്യൻനിർമിത വിദേശമദ്യവും (40 ലിറ്റർ), 48 കുപ്പി ബിയറും (31.2 ലിറ്റർ) പിടിച്ചെടുത്തു. കഞ്ചാവുകേസിൽ പ്രതിയായിരുന്നു ശുഹൈബ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368874/ernakulam-maharajas-collegeillicit-liquor-sale-in-a-car-on-dry-day-junior-artist-arrested)