---
title: "പഴുത്ത ചക്കകുരു ബാക്കിയുണ്ടോ എങ്കിൽ ഇതൊന്ന് തയാറാക്കി നോക്കൂ "
english_title: "Jackfruit, a local delicacy, a recipe that can be made at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368869/jackfruit-a-local-delicacy-a-recipe-that-can-be-made-at-home"
published_at: "2026-06-27T17:45:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fbfac95165_ppppp.jpg"
keywords: ["Cookery", "Jackfruit", "local Delicacy", "Home Made  Recipe"]
---

# പഴുത്ത ചക്കകുരു ബാക്കിയുണ്ടോ എങ്കിൽ ഇതൊന്ന് തയാറാക്കി നോക്കൂ 

> **Lead Summary:** **[**കേരളീയരുടെ പരമ്പരാഗത പലഹാരങ്ങളിൽ ഒന്നാണ് ചക്കക്കുരു ഉണ്ട. പഴുത്ത ചക്കയുടെ കുരു കളയാതെ സൂക്ഷിച്ചുവെച്ച്, മഴക്കാലത്തൊക്കെ ചൂട് ചായക്കൊപ്പം കഴിക്കാൻ ഇത് തയ്യാറാക്കാറുണ്ട്.

## Article Content

**[**കേരളീയരുടെ പരമ്പരാഗത പലഹാരങ്ങളിൽ ഒന്നാണ് ചക്കക്കുരു ഉണ്ട. പഴുത്ത ചക്കയുടെ കുരു കളയാതെ സൂക്ഷിച്ചുവെച്ച്, മഴക്കാലത്തൊക്കെ ചൂട് ചായക്കൊപ്പം കഴിക്കാൻ ഇത് തയ്യാറാക്കാറുണ്ട്.

പൂർണ്ണമായും പ്രകൃതിദത്തമായ ചേരുവകൾ മാത്രം ഉപയോഗിക്കുന്നതിനാൽ ഇത് ആരോഗ്യപ്രദവുമാണ്.

**പ്രധാന ചേരുവകൾ**

ചക്കക്കുരു - ആവശ്യത്തിനനുസരിച്ച്

ശർക്കര - മധുരത്തിനനുസരിച്ച്

ചിരകിയ തേങ്ങ - 1/2 കപ്പ്

ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ

ഒരു നുള്ള് ഉപ്പ് - ഒരു നുള്ള്

**തയ്യാറാക്കുന്ന വിധം:**

നന്നായി കഴുകി ഉണക്കിയ ചക്കക്കുരു, പുറംതോട് കളയാതെ തന്നെ മൺചട്ടിയിൽ വെച്ച് പാകത്തിന് വറുത്തെടുക്കുക.

നന്നായി വറുത്തതിനു ശേഷം ഇതിന്റെ തോട് കളഞ്ഞ്, മിക്സിയിലിട്ടോ ഉരലിൽ ചതച്ചോ നല്ലതുപോലെ പൊടിച്ചെടുക്കണം.

ഈ ചക്കക്കുരു പൊടിയിലേക്ക് ചിരകിയ തേങ്ങ, ഏലയ്ക്കാപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിച്ച് ഇതിലേക്ക് മധുരത്തിനായി ഉരുക്കി അരിച്ചെടുത്ത ശർക്കരപ്പാനി അല്പാല്പമായി ഒഴിച്ച് നല്ലതുപോലെ കുഴച്ചെടുക്കണം.

ശേഷം കൈപ്പത്തിയിൽ അല്പം നെയ്യോ വെളിച്ചെണ്ണയോ പുരട്ടി തയാറാക്കി വെച്ച കൂട്ട് ചെറിയ ഉരുളകളാക്കിയെടുക്കുക.

ഇതോടെ നല്ല നാടൻ ചക്കക്കുരു ഉണ്ട തയ്യാറാകും.എണ്ണയിൽ വറുക്കാത്തതിനാലും കൃത്രിമ മധുരങ്ങൾ ചേർക്കാത്തതിനാലും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന മികച്ചൊരു നാടൻ പലഹാരമാണിത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368869/jackfruit-a-local-delicacy-a-recipe-that-can-be-made-at-home)