---
title: "ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം; പനാമ കപ്പലിന് കേടുപാടുകൾ, ജീവനക്കാർ സുരക്ഷിതർ"
english_title: "Strait of Hormuz, Washington, Another attack on an oil tanker, Panama"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368866/strait-of-hormuz-washington-another-attack-on-an-oil-tanker-panama"
published_at: "2026-06-27T17:28:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fbb46b81b4_Strait_of_Hormuz,_Washington,_Another_attack_on_an_oil_tanker,_Panama.jpg"
keywords: ["Latest News", "Strait Of Hormuz", "Oil Tanker Attack", "UKMTO", "US Iran Conflict"]
---

# ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം; പനാമ കപ്പലിന് കേടുപാടുകൾ, ജീവനക്കാർ സുരക്ഷിതർ

> **Lead Summary:** വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം. പനാമയിൽ രജിസ്റ്റർ ചെയ്ത 'കികു' എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ യുകെഎംടിഒ അറിയിച്ചു. ആക്രമണത്തിൽ കപ്പലിന്റെ ബ്രിഡ്ജിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.

## Article Content

വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം. പനാമയിൽ രജിസ്റ്റർ ചെയ്ത 'കികു' എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ യുകെഎംടിഒ അറിയിച്ചു. ആക്രമണത്തിൽ കപ്പലിന്റെ ബ്രിഡ്ജിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണയ്ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ ആദ്യമായി വെടിവെപ്പ് നടന്നതിന് പിന്നാലെയാണ് കപ്പലിന് നേരെയുള്ള ആക്രമണം. അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷം ഇതോടെ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368866/strait-of-hormuz-washington-another-attack-on-an-oil-tanker-panama)