---
title: "അസമിൽ വൻ ലഹരിമരുന്ന് വേട്ട: 2.4 കോടി രൂപയുടെ 'യാബ' ഗുളികകളുമായി ഒരാൾ പിടിയിൽ"
english_title: "'Yaba' pill, One Person Arrested, Guwahati"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368861/yaba-pill-one-person-arrested-guwahati"
published_at: "2026-06-27T17:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fb71b559fe_Yaba_pill.jpg"
keywords: ["Latest News", "'Yaba' pill", "One Person Arrested", "Guwahati"]
---

# അസമിൽ വൻ ലഹരിമരുന്ന് വേട്ട: 2.4 കോടി രൂപയുടെ 'യാബ' ഗുളികകളുമായി ഒരാൾ പിടിയിൽ

> **Lead Summary:** ഗുവഹത്തി : അസമിൽ അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ലഹരിമരുന്നായ യാബ ഗുളികകളുമായി ഒരാൾ പിടിയിലായി. ശനിയാഴ്ച അസമിലെ ശ്രീഭൂമി ജില്ലയിൽ നിന്നാണ് പോലീസ് സംഘം ലഹരിമരുന്ന് പിടികൂടിയത്. പിടിച്ചെടുത്ത ഗുളികകൾക്ക് വിപണിയിൽ ഏകദേശം 2.4 കോടി രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. പിടിയിലായ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

## Article Content

ഗുവഹത്തി : അസമിൽ അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ലഹരിമരുന്നായ യാബ ഗുളികകളുമായി ഒരാൾ പിടിയിലായി. ശനിയാഴ്ച അസമിലെ ശ്രീഭൂമി ജില്ലയിൽ നിന്നാണ് പോലീസ് സംഘം ലഹരിമരുന്ന് പിടികൂടിയത്. പിടിച്ചെടുത്ത ഗുളികകൾക്ക് വിപണിയിൽ ഏകദേശം 2.4 കോടി രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. പിടിയിലായ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയിൽ പൂർണ്ണമായും നിരോധിക്കപ്പെട്ട ലഹരിവസ്തുവാണ് യാബ. നിയന്ത്രിത ലഹരിവസ്തു നിയമപ്രകാരം ഷെഡ്യൂൾ II പദാർഥമായ മെത്താംഫെറ്റാമൈനും ഉയർന്ന അളവിൽ കഫീനും അടങ്ങിയിട്ടുള്ളതിനാലാണ് യാബ ഗുളികകൾക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.

നാലു ദിവസം മുമ്പ് സമാനമായി അസമിലെ സിൽചാറിൽ നിന്ന് യാബ ടാബ്‍ലറ്റുകൾ പിടികൂടിയിരുന്നു. 2.9 കോടി രൂപ വിലമതിക്കുന്ന 29,000 യാബ ടാബ്‍ലറ്റുകളാണ് പിടികൂടിയത്. സിൽച്ചറിലെ രാംനഗർ പ്രദേശത്ത് നടത്തിയ മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനിലാണ് ​ഗുളികളുമായി ഒരാൾ പിടിയിലായത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വഴിയാണ് വിദേശത്തുനിന്നുമെത്തുന്ന യാബ ​ഗുളികകൾ പതിവായി രാജ്യത്തേക്ക് കടത്തുന്നത്. ശനിയാഴ്ച നടന്ന ഓപ്പറേഷനിലും യാബ ​ഗുളികകൾ പിടികൂടിയതോടെ ഇതുവരെ അഞ്ച് ദിവസത്തിനിടെ അഞ്ച് കോടിയിലധികം രൂപ വിലമതിക്കുന്ന യാബ ​ഗുളികകളാണ് അസമിൽ നിന്ന് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368861/yaba-pill-one-person-arrested-guwahati)