---
title: "രഹസ്യഭാഗത്ത് വരെ ഒളിപ്പിച്ചു; 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികള്‍ അടക്കം നാലുപേര്‍ പിടിയില്‍"
english_title: "Police arrest four people, including two women, with 323 grams of MDMA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368858/police-arrest-four-people-including-two-women-with-323-grams-of-mdma"
published_at: "2026-06-27T17:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fb6b4a087d_thrissur.jpg"
keywords: ["Latest News", "MDMA", "Thrissur", "Police"]
---

# രഹസ്യഭാഗത്ത് വരെ ഒളിപ്പിച്ചു; 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികള്‍ അടക്കം നാലുപേര്‍ പിടിയില്‍

> **Lead Summary:** **തൃശൂര്‍: ** 323 ഗ്രാം എംഡിഎംഎയുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്.

## Article Content

**തൃശൂര്‍: ** 323 ഗ്രാം എംഡിഎംഎയുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്.

സിറ്റി ഡാന്‍സാഫ് സംഘവും പൊലീസും ചേര്‍ന്ന് പീച്ചി വാണിയംപാറയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ ആദ്യം പിടിയിലായത്. പരിശോധനയില്‍ സ്ത്രീകളില്‍ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തെത്തുടര്‍ന്ന്, ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 20 ഗ്രാം എംഡിഎംഎ കൂടി പൊലീസ് കണ്ടെടുത്തു.

കൂടാതെ, ഗുരുവായൂര്‍ പഞ്ചാരമുക്കിലെ ഒരു അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ നടത്തിയ പരിശോധനയില്‍ 300 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുക്കുകയായിരുന്നു.

പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇവ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ച കേന്ദ്രങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368858/police-arrest-four-people-including-two-women-with-323-grams-of-mdma)