---
title: "ഞെട്ടൽ മാറാതെ! പൂനെയിലെ കേതൻ അഗർവാൾ വധം: വിവാഹം ഉറപ്പിച്ച മാതാപിതാക്കളെയും ഇടനിലക്കാരെയും ചോദ്യം ചെയ്ത് പോലീസ്"
english_title: "Ketan Agarwal murder case in Pune"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368854/Ketan-Agarwal-murder-case-in-Pune"
published_at: "2026-06-27T16:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fb60ae5906_kijhgfdsa.jpg"
keywords: ["Latest News", "Punai", "Ketan Agarwal murder"]
---

# ഞെട്ടൽ മാറാതെ! പൂനെയിലെ കേതൻ അഗർവാൾ വധം: വിവാഹം ഉറപ്പിച്ച മാതാപിതാക്കളെയും ഇടനിലക്കാരെയും ചോദ്യം ചെയ്ത് പോലീസ്

> **Lead Summary:** **പൂനെ:[ **പൂനെയിലെ കേതൻ അഗർവാൾ വധക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി സിയ ഗോയൽ. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറാൻ കുടുംബത്തെ ഭയന്നാണ് പ്രതിശ്രുത വരനായ കേതനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് സിയ പോലീസിനോട് സമ്മതിച്ചു. വിവാഹം സ്വയം വേണ്ടെന്നു വെച്ചാൽ കുടുംബത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാകുമെന്ന് ഭയന്നതിനാലാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് യുവതിയുടെ മൊഴി.

## Article Content

**പൂനെ:[ **പൂനെയിലെ കേതൻ അഗർവാൾ വധക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി സിയ ഗോയൽ. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറാൻ കുടുംബത്തെ ഭയന്നാണ് പ്രതിശ്രുത വരനായ കേതനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് സിയ പോലീസിനോട് സമ്മതിച്ചു. വിവാഹം സ്വയം വേണ്ടെന്നു വെച്ചാൽ കുടുംബത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാകുമെന്ന് ഭയന്നതിനാലാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് യുവതിയുടെ മൊഴി.

കഴിഞ്ഞ ജൂൺ 18-ന് ലോഹഗഡ് കോട്ടയുടെ മലമുകളിൽ നിന്ന് വീണാണ് കേതൻ മരിച്ചത്. എന്നാൽ, സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത് ഇയാളെ താഴേക്ക് തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.

കേസിൽ പുനെ, ലോണാവാല പോലീസ് സംയുക്തമായി ആറ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സിയയുടെ മാതാപിതാക്കളെ ലോണാവാല പോലീസ് ചോദ്യം ചെയ്തു വരികയാണ്. സിയയുടെ സഹോദരൻ സാഹിൽ ഗോയലിനെ വീണ്ടും ചോദ്യം ചെയ്തപ്പോൾ, സഹോദരിയുടെ കാമുകൻ ചേതനെ തനിക്ക് അറിയാമായിരുന്നുവെന്ന് അവൻ സമ്മതിച്ചു.

ക്രിക്കറ്റ് മത്സരത്തിനിടയിലാണ് സിയയും ചേതനും പരിചയപ്പെട്ടതെന്നും കഴിഞ്ഞ ദീപാവലി പാർട്ടിക്ക് ശേഷം ഇരുവരും കൂടുതൽ അടുത്തതായും പോലീസ് കണ്ടെത്തി. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് കഴിഞ്ഞ ജനുവരിക്ക് ശേഷം മാത്രം ഇവർ രണ്ടായിരത്തിലേറെ തവണ സംസാരിച്ചതായും ഏകദേശം 238 മണിക്കൂറോളം ആശയവിനിമയം നടത്തിയതായും വ്യക്തമായിട്ടുണ്ട്.

എന്നാൽ സിയയുടെ മാതാപിതാക്കൾ ഇതെല്ലം നിഷേധിക്കുകയാണ്. കൊലപാതകത്തിൽ സിയയുടെയും ചേതന്റെയും പങ്ക് വ്യക്തമാണെന്നും ഗൂഢാലോചന തെളിയിക്കാൻ ഫോണിൽ നിന്ന് മായ്ച്ചുകളഞ്ഞ വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു. വിവാഹം ഉറപ്പിച്ച ഇടനിലക്കാരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368854/Ketan-Agarwal-murder-case-in-Pune)