---
title: "കോഴിക്കോട് ദേവർകോവിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയകൻ മരിച്ചു "
english_title: "A middle-aged man who was undergoing treatment for injuries in a road accident in Devarkovil, Kozhikode, died."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368851/a-middle-aged-man-who-was-undergoing-treatment-for-injuries-in-a-road-accident-in-devarkovil-kozhikode-died-"
published_at: "2026-06-27T16:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fb25739357_WhatsApp_Image_2026-06-27_at_4.40.14_PM.jpeg"
keywords: ["Devarkovilaccident", "Accident", "Treatment", "Middle aged man"]
---

# കോഴിക്കോട് ദേവർകോവിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയകൻ മരിച്ചു 

> **Lead Summary:** **കുറ്റ്യാടി: (കോഴിക്കോട് ) ** ദേവർകോവിൽ ടൗണിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൊയിലോത്തറ സ്വദേശി മരിച്ചു.

## Article Content

**കുറ്റ്യാടി: (കോഴിക്കോട് ) ** ദേവർകോവിൽ ടൗണിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൊയിലോത്തറ സ്വദേശി മരിച്ചു.

വട്ടകൈതയിൽ വീട്ടിൽ ലാസറിന്റെ മകൻ ബാബു (50) ആണ് മരിച്ചത്. കഴിഞ്ഞ മെയ് 26-ന് വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ 4.30 ഓടെ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വട്ടകൈതയിൽ തറവാട്ട് വീട്ടിൽ വെച്ച് നടക്കും

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368851/a-middle-aged-man-who-was-undergoing-treatment-for-injuries-in-a-road-accident-in-devarkovil-kozhikode-died-)