---
title: "'വിഐപി ലോഞ്ചിൽ സ്വീകരിക്കാൻ അധികൃതർ എത്തിയില്ല, ആശയക്കുഴപ്പം വിനയായി'; പിണറായി വിജയന്റെ കേരളത്തിലേക്കുള്ള ഫ്ലൈറ്റ് മിസ്സായി"
english_title: "Pinarayi Vijayan's flight to Kerala missed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368846/pinarayi-vijayans-flight-to-kerala-missed"
published_at: "2026-06-27T16:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fb13989519_lkjhgfds.jpg"
keywords: ["Latest News", "Delhi", "Pinarayi Vijyan", "Flight Missed"]
---

# 'വിഐപി ലോഞ്ചിൽ സ്വീകരിക്കാൻ അധികൃതർ എത്തിയില്ല, ആശയക്കുഴപ്പം വിനയായി'; പിണറായി വിജയന്റെ കേരളത്തിലേക്കുള്ള ഫ്ലൈറ്റ് മിസ്സായി

> **Lead Summary:** **ഡല്‍ഹി: [ **ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി. ഉച്ചയ്ക്ക് 2.50-നുള്ള വിമാനത്തിൽ മടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ കാത്തിരുന്ന പ്രതിപക്ഷ നേതാവിനെ സ്വീകരിക്കുന്നതിനായി വിമാനക്കമ്പനി അധികൃതർ എത്താതിരുന്നതുമൂലം ഉണ്ടായ ആശയക്കുഴപ്പമാണ് യാത്ര മുടങ്ങാൻ കാരണമായതെന്നാണ് വിവരം.

## Article Content

**ഡല്‍ഹി: [ **ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി. ഉച്ചയ്ക്ക് 2.50-നുള്ള വിമാനത്തിൽ മടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ കാത്തിരുന്ന പ്രതിപക്ഷ നേതാവിനെ സ്വീകരിക്കുന്നതിനായി വിമാനക്കമ്പനി അധികൃതർ എത്താതിരുന്നതുമൂലം ഉണ്ടായ ആശയക്കുഴപ്പമാണ് യാത്ര മുടങ്ങാൻ കാരണമായതെന്നാണ് വിവരം.

നിലവിൽ ഡൽഹിയിൽ തുടരുന്ന പിണറായി വിജയൻ, വൈകുന്നേരത്തെ വിമാനത്തിൽ കോഴിക്കോട്ടേക്ക് പുറപ്പെടുമെന്നാണ് സൂചന. പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി വ്യാഴാഴ്ചയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. യോഗത്തിന് ശേഷം ഇന്ന് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി യാത്ര തടസ്സപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368846/pinarayi-vijayans-flight-to-kerala-missed)