---
title: "കാറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച് എം എം.ഡി.എം.എ കടത്തി; കുറ്റ്യാടിയിൽ എടച്ചേരി സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ "
english_title: "Kuttiyadi police arrested two youths with MDMA."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368844/kuttiyadi-police-arrested-two-youths-with-mdma"
published_at: "2026-06-27T16:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fb0a6c0634_mdma.jpg"
keywords: ["MDMA", "kuttiyadi", "Police", "Arrest"]
---

# കാറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച് എം എം.ഡി.എം.എ കടത്തി; കുറ്റ്യാടിയിൽ എടച്ചേരി സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ 

> **Lead Summary:** **കുറ്റ്യാടി: (കോഴിക്കോട് ) **കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കുറ്റ്യാടി പോലീസ് പിടികൂടി. എടച്ചേരി മൊരക്കൊമ്പത്ത് ഹൗസിൽ അദ്‌നാൻ , പരച്ചാലിൽ ഹൗസിൽ ജംഷിദ് എന്നിവരാണ് പിടിയിലായത്.

## Article Content

**കുറ്റ്യാടി: (കോഴിക്കോട് ) **കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കുറ്റ്യാടി പോലീസ് പിടികൂടി. എടച്ചേരി മൊരക്കൊമ്പത്ത് ഹൗസിൽ അദ്‌നാൻ , പരച്ചാലിൽ ഹൗസിൽ ജംഷിദ് എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി 11 മണിയോടെ കുറ്റ്യാടി പോസ്റ്റ് ഓഫീസിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത് . പേരാമ്പ്ര ഭാഗത്തുനിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് നിരോധിത മയക്കുമരുന്ന് കണ്ടെത്തിയത്. വാഹനത്തിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു 0.31 ഗ്രാം എം.ഡി.എം.എ.

മയക്കുമരുന്നും ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും, കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയ ശേഷം ഇവർക്ക് നോട്ടീസ് നൽകി വിട്ടയച്ചതായും കുറ്റ്യാടി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368844/kuttiyadi-police-arrested-two-youths-with-mdma)