---
title: "ഹെൽമെറ്റ് വെച്ചിരുന്നെങ്കിൽ; ബംഗളൂരുവിൽ ബൈക്ക് യാത്രക്കാരന്റെ തലയിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു; 52കാരൻ കോമയിൽ"
english_title: "53-year-old man falls into coma after a dry tree branch falls on his head while riding a bike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368842/53-year-old-man-falls-into-coma-after-a-dry-tree-branch-falls-on-his-head-while-riding-a-bike"
published_at: "2026-06-27T16:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fafe569012_fghfgn.jpg"
keywords: ["Latest news", "Bike", "Coma", "Tree branch falls"]
---

# ഹെൽമെറ്റ് വെച്ചിരുന്നെങ്കിൽ; ബംഗളൂരുവിൽ ബൈക്ക് യാത്രക്കാരന്റെ തലയിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു; 52കാരൻ കോമയിൽ

> **Lead Summary:** ബംഗളൂരു: ബംഗളൂരുവിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് തലയിൽ വീണ് സ്വകാര്യ ധനകാര്യ കമ്പനി ജീവനക്കാരനായ സുരേഷ് കോമയിലായി. രാം മന്ദിർ റോഡിന് സമീപം ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. വായ്പ തിരിച്ചടവ് ശേഖരിക്കുന്ന ഫീൽഡ് ജോലിയുടെ ഭാഗമായി യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം.

## Article Content

ബംഗളൂരു: ബംഗളൂരുവിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് തലയിൽ വീണ് സ്വകാര്യ ധനകാര്യ കമ്പനി ജീവനക്കാരനായ സുരേഷ് കോമയിലായി. രാം മന്ദിർ റോഡിന് സമീപം ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. വായ്പ തിരിച്ചടവ് ശേഖരിക്കുന്ന ഫീൽഡ് ജോലിയുടെ ഭാഗമായി യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം.

 സുരേഷ് ഹെൽമെറ്റ് ധരിക്കാതെ ബൈക്കോടിക്കുന്നതിനിടെയാണ് റോഡരികിലെ വലിയ മരത്തിൽ നിന്ന് ഉണങ്ങിയ കൊമ്പ് തലയിലേക്ക് വീണത്. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് റോഡിലേക്ക് ഇടിച്ചുകയറുകയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് സംഭവസ്ഥലത്ത് തന്നെ അബോധാവസ്ഥയിലാവുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

 വഴിയാത്രക്കാരാണ് സുരേഷിനെ ഉടൻ തന്നെ രാജാജിനഗറിലെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ രാജാജിനഗർ പൊലീസ് കേസ് (NCR) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് മരം പരിശോധിച്ചു.

 അപകടത്തെ തുടർന്ന് പ്രദേശവാസികൾ കടുത്ത രോഷത്തിലാണ്. റോഡരികിലെ ഉണങ്ങിയതും അപകടകരവുമായ മരക്കൊമ്പുകളെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും വനംവകുപ്പ് നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കൃത്യസമയത്ത് മരക്കൊമ്പുകൾ വെട്ടിമാറ്റിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

[https://x.com/HateDetectors/status/2070428974485025158?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2070428974485025158%7Ctwgr%5Ef537dc9ee93ee7ef1763f1b20c434b83f0f2483c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fbengaluru-man-slips-into-coma-after-tree-branch-falls-on-his-head-while-riding-motorcycle-328455](https://x.com/HateDetectors/status/2070428974485025158?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2070428974485025158%7Ctwgr%5Ef537dc9ee93ee7ef1763f1b20c434b83f0f2483c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fbengaluru-man-slips-into-coma-after-tree-branch-falls-on-his-head-while-riding-motorcycle-328455)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368842/53-year-old-man-falls-into-coma-after-a-dry-tree-branch-falls-on-his-head-while-riding-a-bike)