---
title: "പുകഞ്ഞ കൊള്ളിക്ക് സ്ഥാനക്കയറ്റം...! കൊലപാതക ശ്രമക്കേസ് പ്രതിയെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു"
english_title: "Attempted murder case accused elected as DYFI Palakkad district secretariat member"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368840/attempted-murder-case-accused-elected-as-dyfi-palakkad-district-secretariat-member"
published_at: "2026-06-27T16:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fae7b4eefa_DYFI.jpg"
keywords: ["DYFI Palakkad District Secretary", "C Rakesh", "Murder Case"]
---

# പുകഞ്ഞ കൊള്ളിക്ക് സ്ഥാനക്കയറ്റം...! കൊലപാതക ശ്രമക്കേസ് പ്രതിയെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു

> **Lead Summary:** **പാലക്കാട്: ** ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് കൊലപാതക ശ്രമക്കേസിലെ പ്രതിയെ തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ മുൻ മേഖലാ കമ്മിറ്റി അംഗത്തെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തത്.

## Article Content

**പാലക്കാട്: ** ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് കൊലപാതക ശ്രമക്കേസിലെ പ്രതിയെ തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ മുൻ മേഖലാ കമ്മിറ്റി അംഗത്തെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തത്.

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ ഷോർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സി രാകേഷിനെയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാക്കിയത്. 2025 ഒക്ടോബർ 8ന് പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻ മേഖല കമ്മറ്റി അംഗം വിനേഷിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് രാകേഷ്.

രാകേഷിനെ ഫേസ്ബുക്കിൽ വിമർശിച്ച് കമൻ്റിട്ടതിനായിരുന്നു വിനീഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് കോമയിലാവുകയും മാസങ്ങളോളം ചികിത്സയിൽ തുടരുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368840/attempted-murder-case-accused-elected-as-dyfi-palakkad-district-secretariat-member)