---
title: "അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത വർഷം ആദ്യം ഇന്ത്യ സന്ദർശിക്കും; സൂചന നൽകി മാർക്കോ റൂബിയോ"
english_title: "Donald Trump to visit India; Marco Rubio hints at 2027 as early as possible"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368839/donald-trump-to-visit-india-marco-rubio-hints-at-2027-as-early-as-possible"
published_at: "2026-06-27T16:30:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fadf5dbfd0_srgdf.jpg"
keywords: ["Latest news", "Donald Trump", "Visit India", "Marco Rubio", "Modi"]
---

# അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത വർഷം ആദ്യം ഇന്ത്യ സന്ദർശിക്കും; സൂചന നൽകി മാർക്കോ റൂബിയോ

> **Lead Summary:** വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത വർഷം തുടക്കത്തിൽ ഇന്ത്യ സന്ദർശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളുടെ ഭാഗമായാണ് സന്ദർശനം. ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം ഇന്ത്യ-യുഎസ് സഖ്യത്തെ കൂടുതൽ കരുത്തുറ്റതാക്കിയെന്നും റൂബിയോ വ്യക്തമാക്കി.

## Article Content

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത വർഷം തുടക്കത്തിൽ ഇന്ത്യ സന്ദർശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളുടെ ഭാഗമായാണ് സന്ദർശനം. ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം ഇന്ത്യ-യുഎസ് സഖ്യത്തെ കൂടുതൽ കരുത്തുറ്റതാക്കിയെന്നും റൂബിയോ വ്യക്തമാക്കി.

 രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ട്രംപ് ഇതുവരെ ഇന്ത്യ സന്ദർശിച്ചിട്ടില്ല. ഇതിന് മുൻപ് 2020 ഫെബ്രുവരിയിലാണ് ട്രംപ് അവസാനമായി ഇന്ത്യയിലെത്തിയത്.

ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് മോദിയും ട്രംപും അവസാനമായി നേരിട്ട് ചർച്ച നടത്തിയത്. 16 മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇവരുടെ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു അത്.

പശ്ചിമേഷ്യൻ സംഘർഷം, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം, യുഎസ്-ഇന്ത്യ കോംപാക്ട് പദ്ധതിയുടെ പുരോഗതി എന്നിവയായിരുന്നു ജി7 ഉച്ചകോടിയിൽ ഇരുനേതാക്കളും പ്രധാനമായും ചർച്ച ചെയ്തത്. പ്രതിരോധം, ഊർജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണവും ഇരുവരും വിലയിരുത്തിയിരുന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368839/donald-trump-to-visit-india-marco-rubio-hints-at-2027-as-early-as-possible)