---
title: "ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു; ഉത്തരാഖണ്ഡിൽ 35-കാരൻ വീണ്ടും അറസ്റ്റിൽ"
english_title: "Sexual abuse, POCSO case, Arrested, Dehradun"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368835/sexual-abuse-pocso-case-arrested-dehradun"
published_at: "2026-06-27T16:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3faaaead97e_Sexual_abuse,_POCSO_case,_Arrested,_Dehradun.jpg"
keywords: ["Latest News", "Crime", "Uttarakhand", "POCSO Case", "Arrested"]
---

# ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു; ഉത്തരാഖണ്ഡിൽ 35-കാരൻ വീണ്ടും അറസ്റ്റിൽ

> **Lead Summary:** ഡെറാഡൂൺ : പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ മാസം പരോളിലിറങ്ങിയ 35-കാരൻ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വീണ്ടും അറസ്റ്റിലായി. ഡ്രൈവറായ ഹോസിയാർ സിങ് എന്നയാളെയാണ് ഉത്തരാഖണ്ഡ് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.

## Article Content

ഡെറാഡൂൺ : പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ മാസം പരോളിലിറങ്ങിയ 35-കാരൻ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വീണ്ടും അറസ്റ്റിലായി. ഡ്രൈവറായ ഹോസിയാർ സിങ് എന്നയാളെയാണ് ഉത്തരാഖണ്ഡ് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 2024-ൽ ഹോസിയാർ സിങ്ങിനെ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ ജയിൽശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഇയാൾക്ക് കഴിഞ്ഞ മാസമാണ് പരോൾ അനുവദിച്ചത്. പരോൾ കാലാവധിയിൽ പുറത്തിറങ്ങിയ ശേഷമാണ് പ്രതി അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചത്.

ജൂൺ 24ന് രാത്രിയിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായതിന്. പിന്നീട് പൊലീസ് സംഘം ഒരു സ്റ്റേഷന് സമീപത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്ന് പ്രതിയെ കണ്ടെത്താൻ നാല് പൊലീസ് സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം നടത്തിയതെന്ന് പിത്തോറഗഡ് പൊലീസ് സൂപ്രണ്ട് അക്ഷയ പ്രഹ്ലാദ് കൊണ്ടേ പറഞ്ഞു. ബിഎൻഎസ് 65(2), 115(2), 137(2), 351(3), പോക്സോ ആക്ടിലെ സെക്ഷൻ 5, 6 എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതിയെ എട്ട് മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

പെൺകുട്ടിയെ ചികിത്സയ്ക്കായി ജില്ലാ വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നിലവിൽ കമ്മിറ്റിയുടെ സംരക്ഷണയിലാണെന്നും ജില്ലാ ശിശുക്ഷേമ സമിതി ചെയർപേഴ്‌സൺ ലക്ഷ്മൺ സിംഗ് ഖാതി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368835/sexual-abuse-pocso-case-arrested-dehradun)