---
title: "കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി"
english_title: "Complaint alleges teacher brutally assaulted second grade student in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368825/complaint-alleges-teacher-brutally-assaulted-second-grade-student-in-kannur"
published_at: "2026-06-27T15:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fa60b2fabe_kannur1.jpg"
keywords: ["Latest News", "Student Assult Complaint", "Kannur", "School Teacher"]
---

# കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

> **Lead Summary:** **കണ്ണൂർ : **രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കണ്ണൂര്‍ പട്ടാന്നൂര്‍ യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാർഥിയുടെ പുറംഭാഗത്താണ് മർദിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

## Article Content

**കണ്ണൂർ : **രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കണ്ണൂര്‍ പട്ടാന്നൂര്‍ യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാർഥിയുടെ പുറംഭാഗത്താണ് മർദിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

ബോർഡിൽ എഴുതിയത് വേഗത്തിൽ പകർത്തി എഴുതിയില്ലെന്ന് പറഞ്ഞ് അധ്യാപകൻ മർദിക്കുകയായിരുന്നു എന്നും രക്ഷിതാക്കൾ പരാതിയിൽ വ്യക്തമാക്കി.

കുട്ടിയെ ചികിത്സിച്ച ഡോക്ടറാണ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368825/complaint-alleges-teacher-brutally-assaulted-second-grade-student-in-kannur)