---
title: "മസ്തുങ്ങിൽ ചാവേറിനെ വകവരുത്തി സൈന്യം; ബലൂചിസ്ഥാനിലുണ്ടായ രണ്ട് ഏറ്റുമുട്ടലുകളിലായി 8 ഭീകരർ കൊല്ലപ്പെട്ടു"
english_title: "8 terrorists killed in Balochistan, Mastung suicide attack attempt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368811/8-terrorists-killed-in-balochistan-mastung-suicide-attack-attempt"
published_at: "2026-06-27T15:04:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f99dd02acb_8_terrorists_killed_in_Balochistan,_Mastung_suicide_attack_attempt.jpg"
keywords: ["Latest News", "Balochistan Encounter", "Pakistan Army Operation", "Mastung Attack"]
---

# മസ്തുങ്ങിൽ ചാവേറിനെ വകവരുത്തി സൈന്യം; ബലൂചിസ്ഥാനിലുണ്ടായ രണ്ട് ഏറ്റുമുട്ടലുകളിലായി 8 ഭീകരർ കൊല്ലപ്പെട്ടു

> **Lead Summary:** ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രവിശ്യയിലെ ഖരൻ, മസ്തുങ് ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ സൈന്യം നടത്തിയ ശക്തമായ തെരച്ചിലിനൊടുവിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

## Article Content

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രവിശ്യയിലെ ഖരൻ, മസ്തുങ് ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ സൈന്യം നടത്തിയ ശക്തമായ തെരച്ചിലിനൊടുവിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഖരൻ ജില്ലയിൽ സൈന്യം പരിശോധന നടത്തിയത്. ഇവിടെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. മസ്തുങ് ജില്ലയിൽ ചാവേർ ബോംബർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു രണ്ടാമത്തെ ഓപ്പറേഷൻ. സുരക്ഷാ സേനയെ കണ്ടതോടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ ചാവേർ ഉൾപ്പെടെ അഞ്ച് ഭീകരർ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങൾ, വെടിക്കോപ്പുകൾ, ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ (ഐഇഡി), ബൈക്കുകൾ എന്നിവ കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368811/8-terrorists-killed-in-balochistan-mastung-suicide-attack-attempt)