---
title: "മോഷണം കഴിഞ്ഞു വിശപ്പ് തീർക്കാൻ ഓംലെറ്റ്; ചെങ്ങന്നൂരിൽ നഗ്നനായി മോഷണപരമ്പര, തട്ടുകടയിൽ ഓംലെറ്റ് ഉണ്ടാക്കി കഴിച്ച കള്ളൻ ഒടുവിൽ പിടിയിൽ "
english_title: "Thief arrested for stealing while naked in Chengannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368810/Thief-arrested-for-stealing-while-naked-in-Chengannur"
published_at: "2026-06-27T14:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f993dd5eb0_IUYT.jpg"
keywords: ["Latest News", "Alappuzha", "Thief Is Caught"]
---

# മോഷണം കഴിഞ്ഞു വിശപ്പ് തീർക്കാൻ ഓംലെറ്റ്; ചെങ്ങന്നൂരിൽ നഗ്നനായി മോഷണപരമ്പര, തട്ടുകടയിൽ ഓംലെറ്റ് ഉണ്ടാക്കി കഴിച്ച കള്ളൻ ഒടുവിൽ പിടിയിൽ 

> **Lead Summary:** **ആലപ്പുഴ: [ **ചെങ്ങന്നൂരിൽ നഗ്നനായി മോഷണപരമ്പര നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം പോത്തൻകോട് സ്വദേശി ബിജു സെബാസ്റ്റ്യനാണ് വർക്കലയിൽ വെച്ച് പിടിയിലായത്. ചെറിയനാട് കേന്ദ്രീകരിച്ച് അഞ്ച് വീടുകളിലും ഒരു ചായക്കടയിലുമായിരുന്നു ഇയാൾ മോഷണം നടത്തിയത്.

## Article Content

**ആലപ്പുഴ: [ **ചെങ്ങന്നൂരിൽ നഗ്നനായി മോഷണപരമ്പര നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം പോത്തൻകോട് സ്വദേശി ബിജു സെബാസ്റ്റ്യനാണ് വർക്കലയിൽ വെച്ച് പിടിയിലായത്. ചെറിയനാട് കേന്ദ്രീകരിച്ച് അഞ്ച് വീടുകളിലും ഒരു ചായക്കടയിലുമായിരുന്നു ഇയാൾ മോഷണം നടത്തിയത്.

വീടുകളിൽ നിന്ന് സ്വർണവും പണവും രണ്ട് ബൈക്കുകളുമാണ് ഇയാൾ അപഹരിച്ചത്. മോഷണത്തിന് ശേഷം മടങ്ങുന്നതിനിടെ മാമ്പടയിലെ തട്ടുകട കുത്തിത്തുറന്ന പ്രതി, അവിടെ നിന്ന് 12 കോഴിമുട്ടകൾ എടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിക്കുകയും കടയിൽ നിന്ന് 3000 രൂപ മോഷ്ടിക്കുകയും ചെയ്തു.

മഴയിൽ നിന്ന് രക്ഷപ്പെടാൻ ഒരു വീട്ടിൽ നിന്ന് കുടയും ഇയാൾ കവർന്നിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നഗ്നനായി മുഖംമറച്ചെത്തുന്ന പ്രതിയെ കണ്ടെങ്കിലും തിരിച്ചറിയാൻ പ്രയാസമായിരുന്നു.

എന്നാൽ ഇയാൾ മോഷണസ്ഥലത്ത് ഉപേക്ഷിച്ച ബൈക്കിന് ശേഷം പിന്നീട് കവർന്ന ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. സംഭവം നടന്ന് 14 ദിവസങ്ങൾക്ക് ശേഷമാണ് ഇയാളെ പിടികൂടാനായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368810/Thief-arrested-for-stealing-while-naked-in-Chengannur)