---
title: "മഹാരാഷ്ട്രയിൽ പരീക്ഷയ്ക്ക് മണിക്കൂറുകൾ മുൻപ് ചോദ്യപ്പേപ്പർ ചോർന്നു; ഞായറാഴ്ച നടത്താനിരുന്ന ടെറ്റ് പരീക്ഷ അടിയന്തരമായി മാറ്റിവെച്ചു"
english_title: "Question paper leaked hours before exam in Maharashtra; TET exam scheduled for Sunday postponed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368804/question-paper-leaked-hours-before-exam-in-maharashtra-tet-exam-scheduled-for-sunday-postponed"
published_at: "2026-06-27T14:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f955135ecb_fvdfvc.jpg"
keywords: ["Latest news", "TET exam", "Maharashtra", "Question paper leaked"]
---

# മഹാരാഷ്ട്രയിൽ പരീക്ഷയ്ക്ക് മണിക്കൂറുകൾ മുൻപ് ചോദ്യപ്പേപ്പർ ചോർന്നു; ഞായറാഴ്ച നടത്താനിരുന്ന ടെറ്റ് പരീക്ഷ അടിയന്തരമായി മാറ്റിവെച്ചു

> **Lead Summary:** താനെ: **[**മഹാരാഷ്ട്രയിൽ അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ അടിയന്തരമായി മാറ്റിവെച്ചു. ഞായറാഴ്ച സംസ്ഥാനത്തുടനീളമുള്ള 1,028 കേന്ദ്രങ്ങളിലായി നടത്താനിരുന്ന പരീക്ഷയാണ് 24 മണിക്കൂർ മുമ്പ് മാറ്റിവെക്കാൻ മഹാരാഷ്ട്ര സംസ്ഥാന പരീക്ഷാ കൗൺസിൽ തീരുമാനിച്ചത്. പരീക്ഷ പെട്ടെന്ന് മാറ്റിവെച്ചത് ഏകദേശം 4.28 ലക്ഷത്തോളം അധ്യാപക ഉദ്യോഗാർത്ഥികളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

## Article Content

താനെ: **[**മഹാരാഷ്ട്രയിൽ അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ അടിയന്തരമായി മാറ്റിവെച്ചു. ഞായറാഴ്ച സംസ്ഥാനത്തുടനീളമുള്ള 1,028 കേന്ദ്രങ്ങളിലായി നടത്താനിരുന്ന പരീക്ഷയാണ് 24 മണിക്കൂർ മുമ്പ് മാറ്റിവെക്കാൻ മഹാരാഷ്ട്ര സംസ്ഥാന പരീക്ഷാ കൗൺസിൽ തീരുമാനിച്ചത്. പരീക്ഷ പെട്ടെന്ന് മാറ്റിവെച്ചത് ഏകദേശം 4.28 ലക്ഷത്തോളം അധ്യാപക ഉദ്യോഗാർത്ഥികളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

 താനെ മേഖലയിലെ ഭീവണ്ടി പൊലീസിന് ശനിയാഴ്ച പുലർച്ചെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ചോർച്ച കണ്ടെത്തിയത്. ചില വ്യക്തികളുടെ കൈവശം സീൽ ചെയ്ത ടെറ്റ് ചോദ്യപ്പേപ്പർ പാക്കറ്റിലെ ചില പേജുകൾ കണ്ടെത്തുകയായിരുന്നു.

 കൗൺസിൽ ഉദ്യോഗസ്ഥരെത്തി ഇത് ഒറിജിനൽ ചോദ്യപ്പേപ്പർ തന്നെയെന്ന് സ്ഥിരീകരിച്ചതോടെ ഭീവണ്ടി പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 കഴിഞ്ഞ വർഷം കോലാപ്പൂരിലും സമാനമായ രീതിയിൽ ടെറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ചോർച്ചയുണ്ടാകുന്നത്.  പരീക്ഷയുടെ പുതുക്കിയ തീയതിയും മറ്റ് വിവരങ്ങളും കൗൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് നാഗ്പൂർ ജില്ലാ പ്രൈമറി എജ്യുക്കേഷൻ ഓഫീസർ നീലേഷ് ഗുണ്ഡ് വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ വലിയ സംഘമുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368804/question-paper-leaked-hours-before-exam-in-maharashtra-tet-exam-scheduled-for-sunday-postponed)