---
title: "എ.എ റഹീമിനെതിരെ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച സംഭവം; പേരാമ്പ്രയിലെ കോൺഗ്രസ് നേതാവിനെതിരെ കേസ്"
english_title: "Fake poster against AA Rahim circulated; Case filed against Congress leader in Perambra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368803/fake-poster-against-aa-rahim-circulated-case-filed-against-congress-leader-in-perambra-"
published_at: "2026-06-27T14:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f93f2354fc_RAHEEM.jpg"
keywords: ["A.A. Rahim", "Fake poster", "Congress leader in Perambra"]
---

# എ.എ റഹീമിനെതിരെ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച സംഭവം; പേരാമ്പ്രയിലെ കോൺഗ്രസ് നേതാവിനെതിരെ കേസ്

> **Lead Summary:** **കോഴിക്കോട് : ** എ. എ റഹീമിനെതിരെ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവിന് എതിരെ കേസെടുത്തു . പേരാമ്പ്ര വെള്ളിയൂരിലെ കോൺഗ്രസ് നേതാവ് ആദംകുട്ടിക്കെതിരെയാണ് കേസ്. ഈ മാസം 12നാണ് റഹീമിനെതിരെ വ്യാജ പോസ്റ്റർ ആദംകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

## Article Content

**കോഴിക്കോട് : ** എ. എ റഹീമിനെതിരെ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവിന് എതിരെ കേസെടുത്തു . പേരാമ്പ്ര വെള്ളിയൂരിലെ കോൺഗ്രസ് നേതാവ് ആദംകുട്ടിക്കെതിരെയാണ് കേസ്. ഈ മാസം 12നാണ് റഹീമിനെതിരെ വ്യാജ പോസ്റ്റർ ആദംകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

അതേസമയം കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. രണ്ട് ഫേസ്ബുക്ക് ഐഡികള്‍ക്ക് എതിരെയാണ് കേസ്.

ബിഎന്‍എസിലെ 192, 339(4) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാജന്‍ അല്‍ഫോന്‍സ്, ആസ്റ്റിന്‍ ചെറുപുഴ എന്നീ പേരുകളിലുള്ള എഫ്ബി അക്കൗണ്ടുകളിലാണ് റഹീമിനെതിരായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

പൊതുജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിച്ച് ലഹള ഉണ്ടാക്കും വിധത്തിലുള്ള പ്രവര്‍ത്തനമാണ് പ്രതികള്‍ ചെയ്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. എ.എ റഹീമിന്റെ നിര്‍ദേശപ്രകാരമാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നായിരുന്നു വ്യാജ പ്രചാരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368803/fake-poster-against-aa-rahim-circulated-case-filed-against-congress-leader-in-perambra-)