---
title: "ബെംഗളൂരുവിൽ മലയാളി യുവാക്കളുടെ അഴിഞ്ഞാട്ടം; പാർക്കിങ് ചോദ്യം ചെയ്ത വയോധികനെ കുത്തിപ്പരിക്കേൽപ്പിച്ചു"
english_title: "Malayali youths stabbed and injured a man in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368802/Malayali-youths-stabbed-and-injured-a-man-in-Bengaluru"
published_at: "2026-06-27T14:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f9449b0045_AAAAAAAAAA.jpg"
keywords: ["Latest News", "Bangalore", "Two Malayalees Arrested", "Stabbed"]
---

# ബെംഗളൂരുവിൽ മലയാളി യുവാക്കളുടെ അഴിഞ്ഞാട്ടം; പാർക്കിങ് ചോദ്യം ചെയ്ത വയോധികനെ കുത്തിപ്പരിക്കേൽപ്പിച്ചു

> **Lead Summary:** **ബെംഗളൂരു: [**[ ]ഇലക്ട്രോണിക് സിറ്റിയിൽ അനധികൃത പാർക്കിങ് ചോദ്യം ചെയ്ത വയോധികനെ കത്തികൊണ്ട് ആക്രമിച്ച രണ്ട് മലയാളി യുവാക്കൾ പിടിയിൽ. ഇലക്ട്രോണിക് സിറ്റി സെക്കൻഡ് ഫേസിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ടാക്സിയിൽ എത്തിയ യുവാക്കൾ റോഡിൽ പാർക്ക് ചെയ്യുന്നത് ബിഎംടിസി മുൻ കണ്ടക്ടർ കൂടിയായ രാമചന്ദ്രൻ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്.

## Article Content

**ബെംഗളൂരു: [**[ ]ഇലക്ട്രോണിക് സിറ്റിയിൽ അനധികൃത പാർക്കിങ് ചോദ്യം ചെയ്ത വയോധികനെ കത്തികൊണ്ട് ആക്രമിച്ച രണ്ട് മലയാളി യുവാക്കൾ പിടിയിൽ. ഇലക്ട്രോണിക് സിറ്റി സെക്കൻഡ് ഫേസിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ടാക്സിയിൽ എത്തിയ യുവാക്കൾ റോഡിൽ പാർക്ക് ചെയ്യുന്നത് ബിഎംടിസി മുൻ കണ്ടക്ടർ കൂടിയായ രാമചന്ദ്രൻ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്.

ആക്രമണത്തിന് ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതോടെ നാട്ടുകാർ വളയുകയായിരുന്നു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഇവർ നാട്ടുകാർക്ക് നേരെയും അക്രമം അഴിച്ചുവിട്ടു.

കല്ലുകളും ശീതളപാനീയ കുപ്പികളും ഉപയോഗിച്ച് നാട്ടുകാരെ നേരിട്ട പ്രതികൾ പിന്നീട് സമീപത്തെ ബേക്കറിയിലേക്ക് ഓടിക്കയറി. എന്നാൽ നാട്ടുകാർ ബേക്കറിയുടെ ഷട്ടർ താഴ്ത്തി പൂട്ടിയ ശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പരപ്പന അഗ്രഹാര പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

പ്രതികളുടെ ബാഗ് പരിശോധിച്ചതിൽ വെളുത്ത പൊടി നിറച്ച പാക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മയക്കുമരുന്നാണോ എന്ന് സംശയിക്കുന്നതായും ഇതിന്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചതായും പോലീസ് അറിയിച്ചു. യുവാക്കൾ മയക്കുമരുന്ന് വിൽപ്പനയ്ക്കായി എത്തിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ പേരുവിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368802/Malayali-youths-stabbed-and-injured-a-man-in-Bengaluru)