---
title: "ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; എങ്കിലും രാജ്യത്ത് ഇന്ധനവില ഉടൻ കുറയില്ലെന്ന് കമ്പനികൾ"
english_title: "Fuel prices will not decrease in the country Oil companies give indications"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368785/fuel-prices-will-not-decrease-in-the-country-oil-companies-give-indications"
published_at: "2026-06-27T13:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c601af73ee4_3.jpg"
keywords: ["Latest news", "Fuel prices", "Petrol", "Oil companies", "India"]
---

# ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; എങ്കിലും രാജ്യത്ത് ഇന്ധനവില ഉടൻ കുറയില്ലെന്ന് കമ്പനികൾ

> **Lead Summary:** ന്യൂഡൽഹി:**[** അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞെങ്കിലും രാജ്യത്ത് ഇന്ധനവില ഉടൻ കുറയ്ക്കില്ലെന്ന് എണ്ണക്കമ്പനികൾ. പശ്ചിമേഷ്യൻ സംഘർഷകാലത്തുണ്ടായ വലിയ നഷ്ടം നികത്തേണ്ടതുണ്ടെന്നാണ് കമ്പനികളുടെ വാദം.

## Article Content

ന്യൂഡൽഹി:**[** അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞെങ്കിലും രാജ്യത്ത് ഇന്ധനവില ഉടൻ കുറയ്ക്കില്ലെന്ന് എണ്ണക്കമ്പനികൾ. പശ്ചിമേഷ്യൻ സംഘർഷകാലത്തുണ്ടായ വലിയ നഷ്ടം നികത്തേണ്ടതുണ്ടെന്നാണ് കമ്പനികളുടെ വാദം.

ഇറാൻ-യുഎസ് സമാധാന കരാറിൽ അന്തിമ തീരുമാനമാകും വരെ വില കുറയ്ക്കാനാകില്ലെന്ന കാര്യം എണ്ണക്കമ്പനികൾ കേന്ദ്രസർക്കാരിനെ അറിയിക്കും.

ഇറാൻ-യുഎസ് സമാധാന കരാറിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 79.88 ഡോളറിലേക്ക് ഇടിഞ്ഞു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുനൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെയാണ് വിലയിൽ 5 ശതമാനത്തോളം ഇടിവുണ്ടായത്.

 ഇന്ധനവില കുറയില്ലെങ്കിലും പാചകവാതക വിലയിൽ നേരിയ ആശ്വാസമുണ്ടാകും. വാണിജ്യ എൽപിജി  ഗ്യാസ് സിലിണ്ടറുകളുടെ നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി.

പശ്ചിമേഷ്യൻ സംഘർഷത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറുന്നത് റസ്റ്റോറന്റുകൾക്ക് വലിയ ആശ്വാസമാകും. ഇത് സംബന്ധിച്ച് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368785/fuel-prices-will-not-decrease-in-the-country-oil-companies-give-indications)