---
title: "മകന്റെ അമിതഭാരം കണ്ടിട്ടും ചികിത്സ നൽകിയില്ല; ഏഴ് വയസ്സുകാരന്റെ ദാരുണമരണത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി"
english_title: "Death of a 7-year-old boy, Murder charge against parents, America"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368761/death-of-a-7-year-old-boy-murder-charge-against-parents-america"
published_at: "2026-06-27T12:50:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a229b6e21ede_ARESTED.jpg"
keywords: ["Latest News", "Murder Charge Against Parents", "America"]
---

# മകന്റെ അമിതഭാരം കണ്ടിട്ടും ചികിത്സ നൽകിയില്ല; ഏഴ് വയസ്സുകാരന്റെ ദാരുണമരണത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

> **Lead Summary:** മിഷിഗൺ : അമിതഭാരത്തെത്തുടർന്ന് ഏഴ് വയസ്സുകാരൻ മരിച്ച സംഭവത്തിൽ അമേരിക്കയിലെ മിഷിഗൺ സ്വദേശികളായ ദമ്പതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ഡാമിയൻ ഒബ്രിയൻ , ജെസീക്ക ഒബ്രിയൻ എന്നിവർക്കെതിരെയാണ് കൊലപാതകം, പീഡനം, കുട്ടികൾക്കെതിരായ അതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയത്. 2025 നവംബർ നാലിനാണ് ഇവരുടെ മകനായ കാസ്പർ ഒബ്രിയൻ എന്ന കുട്ടി മരിക്കുന്നത്.

## Article Content

മിഷിഗൺ : അമിതഭാരത്തെത്തുടർന്ന് ഏഴ് വയസ്സുകാരൻ മരിച്ച സംഭവത്തിൽ അമേരിക്കയിലെ മിഷിഗൺ സ്വദേശികളായ ദമ്പതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ഡാമിയൻ ഒബ്രിയൻ , ജെസീക്ക ഒബ്രിയൻ എന്നിവർക്കെതിരെയാണ് കൊലപാതകം, പീഡനം, കുട്ടികൾക്കെതിരായ അതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയത്. 2025 നവംബർ നാലിനാണ് ഇവരുടെ മകനായ കാസ്പർ ഒബ്രിയൻ എന്ന കുട്ടി മരിക്കുന്നത്.

അമിതഭാരത്തെത്തുടർന്നുണ്ടായ ഡൈലേറ്റഡ് കാർഡിയോമയോപ്പതിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിക്ക് 116 കിലോ ഭാരമുണ്ടായിരുന്നു. കുട്ടിയുടെ ഭക്ഷണക്രമം ചിപ്സും ഫ്രഞ്ച് ഫ്രൈസും മാത്രമായിരുന്നു എന്നും, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും മാതാപിതാക്കൾ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

കുട്ടിയെ ചികിത്സിക്കാനോ സുരക്ഷിതമായ ജീവിതസാഹചര്യം ഒരുക്കാനോ ഇവർ തയ്യാറായില്ലെന്നും പ്രോസിക്യൂട്ടർമാർ ആരോപിച്ചു. കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368761/death-of-a-7-year-old-boy-murder-charge-against-parents-america)