---
title: "കോഴിക്കോട് കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല"
english_title: "Man dies after being hit by train in Kozhikode's Koyilandy, deceased not identified"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368760/man-dies-after-being-hit-by-train-in-kozhikodes-koyilandy-deceased-not-identified"
published_at: "2026-06-27T12:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f79a94ff3c_DFGHJKSDFGH.jpg"
keywords: ["Latest News", "Kozhikode", "Train Accident", "Deceased Not Identified"]
---

# കോഴിക്കോട് കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

> **Lead Summary:** **കോഴിക്കോട് : [ **ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം തിരിച്ചറിയാനായില്ല. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

## Article Content

**കോഴിക്കോട് : [ **ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം തിരിച്ചറിയാനായില്ല. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഏകദേശം അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ചാരനിറത്തിലുള്ള ഷർട്ടും നീല പാന്റുമാണ് വേഷം. അപകടത്തിൽ തലയും ഉടലും വേർപെട്ട നിലയിലായിരുന്നു.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 0496 2620236.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368760/man-dies-after-being-hit-by-train-in-kozhikodes-koyilandy-deceased-not-identified)