---
title: "മധുവിധുമാറും മുൻപേ മരണം; ഹണിമൂൺ യാത്രയിൽ സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം, യുവാവ് കുഴഞ്ഞുവീണു മരിച്ചു"
english_title: "Malappuram native dies in Sri Lanka while scuba diving"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368752/malappuram-native-dies-in-sri-lanka-while-scuba-diving"
published_at: "2026-06-27T12:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f761f5693b_malappuram.jpg"
keywords: ["Latest News", "Malappuram", "Sri Lanka", "Honeymoon Trip", "Scuba Diving Death"]
---

# മധുവിധുമാറും മുൻപേ മരണം; ഹണിമൂൺ യാത്രയിൽ സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം, യുവാവ് കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **മലപ്പുറം: **സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയിൽ മരിച്ചു. വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്.

## Article Content

**മലപ്പുറം: **സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയിൽ മരിച്ചു. വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് നിഗമനം. പത്ത് ദിവസം മുമ്പായിരുന്നു ഇർഫാന്റെ വിവാഹം. ഭാര്യക്ക് ഒപ്പമായിരുന്നു ഇർഫാൻ ശ്രീലങ്കയിൽ എത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368752/malappuram-native-dies-in-sri-lanka-while-scuba-diving)