---
title: "അതും മുക്കിയോ? നാട്ടുകാർ പൊലീസിന് കൈമാറിയ  10 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂർ സ്റ്റേഷനിൽ നിന്ന് കാണാതായി"
english_title: "Gold worth Rs 10 lakhs goes missing from Karipur station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368750/gold-worth-rs-10-lakhs-goes-missing-from-karipur-station"
published_at: "2026-06-27T12:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f74d02876b_gold.jpg"
keywords: ["Karipur Police Station", "Gold missing incident", "Karipur Airport"]
---

# അതും മുക്കിയോ? നാട്ടുകാർ പൊലീസിന് കൈമാറിയ  10 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂർ സ്റ്റേഷനിൽ നിന്ന് കാണാതായി

> **Lead Summary:** **മലപ്പുറം: ** കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് പവനിലേറെ സ്വർണം കാണാതായ സംഭവം വലിയ വിവാദമാകുന്നു. വിമാനത്താവളത്തിൽ നിന്നും മറ്റുമായി നാട്ടുകാർ പൊലീസിന് കൈമാറിയ സ്വർണ്ണാഭരണങ്ങളാണ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായത്. ഏതാണ്ട് 10 ലക്ഷം രൂപയുടെ സ്വര്‍ണം കാണാതായിട്ടുണ്ട്.

## Article Content

**മലപ്പുറം: ** കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് പവനിലേറെ സ്വർണം കാണാതായ സംഭവം വലിയ വിവാദമാകുന്നു. വിമാനത്താവളത്തിൽ നിന്നും മറ്റുമായി നാട്ടുകാർ പൊലീസിന് കൈമാറിയ സ്വർണ്ണാഭരണങ്ങളാണ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായത്. ഏതാണ്ട് 10 ലക്ഷം രൂപയുടെ സ്വര്‍ണം കാണാതായിട്ടുണ്ട്.

പലപ്പോഴായി നാട്ടുകാര്‍ പൊലീസിന് കൈമാറിയ സ്വര്‍ണമാണ് കാണാതായിരിക്കുന്നത്. 2018നു മുന്‍പ് നാട്ടുകാര്‍ കൈമാറിയ സ്വര്‍ണ്ണമാല, ബ്രേസ്‌ലെറ്റ്, 2024 ഒക്ടോബറില്‍ കളഞ്ഞുകിട്ടിയ രണ്ട് കമ്മല്‍, ഒരു മോതിരം, രണ്ട് മാല എന്നിവയാണ് കാണാതായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കളഞ്ഞുകിട്ടിയ ആഭരണവും കാണാതായതിലുണ്ട്.

എല്ലാം ചേര്‍ന്ന് 10 പവനോളം വരുമെന്നാണ് നിഗമനം. സ്വര്‍ണം കാണാതായ വിവരം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368750/gold-worth-rs-10-lakhs-goes-missing-from-karipur-station)