---
title: "ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് കുടുങ്ങി; വടക്കഞ്ചേരി മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു"
english_title: "Vadakkancherry member takes oath again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368745/vadakkancherry-member-takes-oath-again"
published_at: "2026-06-27T12:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f6fce09183_j.jpg"
keywords: ["Vadakkancherry Panchayat Member", "Oath Taking", "Court Verdict", "Sunil Chuvattupadam", "Standing Committee Chairperson", "Oommen Chandy"]
---

# ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് കുടുങ്ങി; വടക്കഞ്ചേരി മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

> **Lead Summary:** പാലക്കാട്: കോടതിവിധിയെ തുടർന്ന് സത്യപ്രതിജ്ഞ അസാധുവായ സാഹചര്യത്തിൽ വടക്കഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ സുനിൽ ചുവട്ടുപാടം വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഇരുപത്തിയൊന്നാം വാർഡ് മെമ്പറായ സുനിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മോഹൻദാസിന് മുൻപാകെയാണ് വീണ്ടും സത്യവാചകം ചൊല്ലിയത്.

## Article Content

പാലക്കാട്: കോടതിവിധിയെ തുടർന്ന് സത്യപ്രതിജ്ഞ അസാധുവായ സാഹചര്യത്തിൽ വടക്കഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ സുനിൽ ചുവട്ടുപാടം വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഇരുപത്തിയൊന്നാം വാർഡ് മെമ്പറായ സുനിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മോഹൻദാസിന് മുൻപാകെയാണ് വീണ്ടും സത്യവാചകം ചൊല്ലിയത്.

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ പേരിലാണ് സുനിൽ സത്യപ്രതിജ്ഞ ചെയ്തത്. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ ചെയ്ത സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു.

സമാനമായി പാലക്കാട്ടെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. വടക്കഞ്ചേരി പന്നിയങ്കര 21-ാം വാർഡ് മെമ്പറാണ് സുനിൽ. 'ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ' എന്നായിരുന്നു സുനിൽ പ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ മറ്റൊരു വാർഡ് മെമ്പറാണ് കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കിയ ഉത്തരവിലാണ് കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അസാധുവാക്കിയത്. ഉത്തരവിന്റെ പകർപ്പ് ലഭിച്ച് നാലാഴ്ചയ്ക്കുള്ളിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്യണമെന്നും നിർദ്ദേശമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368745/vadakkancherry-member-takes-oath-again)