---
title: "194 വയസ്സുകാരൻ ഭീമൻ ആമയെ കാണാൻ മോദി; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവിക്കൊപ്പം പ്രധാനമന്ത്രി"
english_title: "Prime Minister to meet giant tortoise"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368743/prime-minister-to-meet-giant-tortoise"
published_at: "2026-06-27T12:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f6f8f7c5ef_MODI.jpg"
keywords: ["Latest News", "Newdelhi", "Prime Minister", "'Jonathan'", "The Giant Tortoise"]
---

# 194 വയസ്സുകാരൻ ഭീമൻ ആമയെ കാണാൻ മോദി; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവിക്കൊപ്പം പ്രധാനമന്ത്രി

> **Lead Summary:** **ന്യൂഡൽഹി: [ **സീഷെൽസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രധാനമന്ത്രി സീഷെൽസിലെത്തിയത്. ഇന്ത്യയും സീഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.

## Article Content

**ന്യൂഡൽഹി: [ **സീഷെൽസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രധാനമന്ത്രി സീഷെൽസിലെത്തിയത്. ഇന്ത്യയും സീഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.

ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും. ഈ സന്ദർശനത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവി എന്ന റെക്കോർഡുള്ള 'ജൊനാഥൻ' എന്ന ഭീമൻ ആമയെ പ്രധാനമന്ത്രി സന്ദർശിക്കുന്നു എന്നതാണ്. സീഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ വസിക്കുന്ന ജൊനാഥന് ഏകദേശം 194 വയസ്സാണ് പ്രായം കണക്കാക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഉഭയകക്ഷി ചർച്ചകൾക്കും അതീവ പ്രാധാന്യമുണ്ട്. സീഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സമുദ്ര സുരക്ഷ, ബ്ലൂ ഇക്കണോമി, കാലാവസ്ഥാ വ്യതിയാനം, പ്രതിരോധ സഹകരണം എന്നിവയായിരിക്കും ചർച്ചയിലെ പ്രധാന വിഷയങ്ങൾ.

കൂടാതെ, സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ വൃക്ഷത്തൈ നടുകയും, സീഷെൽസ് കോസ്റ്റ് ഗാർഡ് ബേസ് സന്ദർശിക്കുകയും ചെയ്യും. 2015-ന് ശേഷം പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ സീഷെൽസ് സന്ദർശനമാണിത്.

ഇന്ത്യയുടെ അയൽരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഈ യാത്ര വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368743/prime-minister-to-meet-giant-tortoise)