---
title: "തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സിപിഎം നേതൃത്വം; ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐയുടെ രൂക്ഷ വിമർശനം"
english_title: "Election defeat, DYFI's harsh criticism, CPM leadership"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368741/election-defeat-dyfis-harsh-criticism-cpm-leadership"
published_at: "2026-06-27T11:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f6df0db50b_DYFI.jpg"
keywords: ["Latest News", "Palakkad", "Election Defeat", "DYFI's Harsh Criticism", "CPM Leadership"]
---

# തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സിപിഎം നേതൃത്വം; ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐയുടെ രൂക്ഷ വിമർശനം

> **Lead Summary:** **പാലക്കാട്: [ **നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം സിപിഎം നേതൃത്വത്തിന്റെ തെറ്റായ നയങ്ങളാണെന്ന് സമ്മേളനത്തിൽ ഉയർന്ന വിമർശനം ചൂണ്ടിക്കാട്ടുന്നു.

## Article Content

**പാലക്കാട്: [ **നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം സിപിഎം നേതൃത്വത്തിന്റെ തെറ്റായ നയങ്ങളാണെന്ന് സമ്മേളനത്തിൽ ഉയർന്ന വിമർശനം ചൂണ്ടിക്കാട്ടുന്നു.

പിണറായി വിജയന്റെ ചില പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും, നേതാക്കൾ ബന്ധുക്കളെ സ്ഥാനാർത്ഥികളാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ പ്രതിനിധികൾ ആവശ്യപ്പെട്ടു. യുഡിഎഫ് യുവാക്കൾക്ക് കൂടുതൽ അവസരം നൽകിയപ്പോൾ എൽഡിഎഫ് അതിൽ പരാജയപ്പെട്ടുവെന്ന് സമ്മേളനം വിലയിരുത്തി. മട്ടന്നൂരിലെ വി.കെ. സനോജിന്റെ ഭൂരിപക്ഷ കുറവ് നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്നും ആവശ്യം ഉയർന്നു.

പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെയും കടുത്ത വിമർശനങ്ങളാണ് സമ്മേളനത്തിൽ ഉയർന്നത്. ഡിവൈഎഫ്ഐയെ സിപിഎമ്മിന്റെ 'ബി' ടീമായി മാറ്റിയെന്നും, ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സംഘടനയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയാണെന്നും പ്രവർത്തകർ ആരോപിച്ചു.

സംഘടനയുടെ സ്വതന്ത്രമായ പ്രവർത്തനം തടസ്സപ്പെടുത്തുന്നുവെന്നും, പാർട്ടി ഓഫീസിനു നേരെയുണ്ടായ അക്രമത്തിന്റെ പേരിൽ ഡിവൈഎഫ്ഐയെ കുറ്റപ്പെടുത്തിയ സെക്രട്ടറിയുടെ നിലപാട് തെറ്റാണെന്നും സമ്മേളനം കുറ്റപ്പെടുത്തി.

ജില്ലയിൽ ഡിവൈഎഫ്ഐ അംഗങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്നതായും, ജില്ലാ നേതൃത്വം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും വിമർശനം ഉയർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368741/election-defeat-dyfis-harsh-criticism-cpm-leadership)