---
title: "സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോ?; വിവാദ ചോദ്യത്തിന് മറുപടിയുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ"
english_title: "Can one appoint one's own person as DMO?; Health Minister K Muraleedharan responds to controversial question"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368726/can-one-appoint-ones-own-person-as-dmo-health-minister-k-muraleedharan-responds-to-controversial-question"
published_at: "2026-06-27T11:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f654c45ff6_muraleedharan.jpg"
keywords: ["DMO", "Health Minister K Muraleedharan", "DPC list", "Thiruvananthapuram Municipality"]
---

# സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോ?; വിവാദ ചോദ്യത്തിന് മറുപടിയുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്തെ നാല് ജില്ലകളിൽ ഡിഎംഒമാരില്ലാത്ത സാഹചര്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസരൂപേണ മറുപടി നൽകി ആരോഗ്യമന്ത്രി കെ. മുരളീധരൻ.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്തെ നാല് ജില്ലകളിൽ ഡിഎംഒമാരില്ലാത്ത സാഹചര്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസരൂപേണ മറുപടി നൽകി ആരോഗ്യമന്ത്രി കെ. മുരളീധരൻ.

സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോയെന്നാണ് കെ മുരളീധരൻ ചോദിച്ചത്. ഡിപിസി ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് കയ്യിൽ കിട്ടിയതെന്നും ഉടൻ നടപടി സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം നഗരസഭാ വിഷയത്തിൽ ജില്ലാ ഘടകമാണ് തീരുമാനം എടുക്കേണ്ടതെന്നും മന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്നും മുരളീധരൻ. രാഷ്ട്രീയ സാഹചര്യങ്ങളെക്കാൾ സർക്കാർ ഭയപ്പെടുന്നത് മാലിന്യം നീക്കം ചെയ്യാത്ത അവസ്ഥയെയാണെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യം നിലവിൽ നീക്കം ചെയ്തില്ലെങ്കിൽ കാലവർഷം ശക്തമായാൽ ഡെങ്കിപ്പനി പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിശ്വാസപ്രമേയം പാർലമെൻററി പാർട്ടി തീരുമാനിക്കേണ്ടതാണെന്നും അത് അതിൻറെ വഴിക്ക് നടക്കുമെന്നും മുരളീധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368726/can-one-appoint-ones-own-person-as-dmo-health-minister-k-muraleedharan-responds-to-controversial-question)