---
title: "കാവൽക്കാർ തന്നെ കള്ളന്മാർ! കെഎസ്ഇബി ഓഫീസിലെ അലുമിനിയം കമ്പികൾ കടത്താൻ ശ്രമം; ജീവനക്കാരനും സംഘവും പിടിയിൽ    "
english_title: "Theft at KSEB office; Five people including employees and contract workers arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368720/theft-at-kseb-office-five-people-including-employees-and-contract-workers-arrested-"
published_at: "2026-06-27T11:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f62102a1e8_ARREST.jpg"
keywords: ["KSEB office at Vahikadavu", "Aluminum wires", "KSEB Employee", "Arrest"]
---

# കാവൽക്കാർ തന്നെ കള്ളന്മാർ! കെഎസ്ഇബി ഓഫീസിലെ അലുമിനിയം കമ്പികൾ കടത്താൻ ശ്രമം; ജീവനക്കാരനും സംഘവും പിടിയിൽ    

> **Lead Summary:** **മലപ്പുറം: ** വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ സൂക്ഷിച്ചിരുന്ന അലുമിനിയം കമ്പികൾ മോഷ്ടിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരനും കരാർ തൊഴിലാളികളും ഉൾപ്പെടെ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച കമ്പികൾ വാഹനത്തിൽ കടത്തുന്നതിനിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

## Article Content

**മലപ്പുറം: ** വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ സൂക്ഷിച്ചിരുന്ന അലുമിനിയം കമ്പികൾ മോഷ്ടിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരനും കരാർ തൊഴിലാളികളും ഉൾപ്പെടെ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച കമ്പികൾ വാഹനത്തിൽ കടത്തുന്നതിനിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഈ മോഷണക്കേസുമായി ബന്ധപ്പെട്ട് നിലവിൽ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വണ്ടൂർ സ്വദേശിയായ തോമസാണ് കെ എസ് ഇ ബി ജീവനക്കാരൻ. പുനലൂർ സ്വദേശിയായ അബ്ദുൽ സലാം, വല്ലപ്പുഴ സ്വദേശികളായ ഹിമുദ്ധീൻ, ജാസിർ ഹുസൈൻ, മുഹമ്മദ്‌ ഹസീബ് എന്നിവരാണ് പിടിയിലായ മറ്റ് കരാർ തൊഴിലാളികൾ.

മലപ്പുറം വഴിക്കടവ് കെ എസ് ഇ ബി ഓഫീസിൽ നിന്നാണ് ഇവർ അലുമിനിയം കമ്പി മോഷ്ടിച്ചത്. മോഷണം നടത്തിയ ശേഷം ഈ അലുമിനിയം കമ്പി ഒരു വാഹനത്തിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടു പോകാനായിരുന്നു പ്രതികളുടെ ശ്രമം.

എന്നാൽ ഈ വാഹനത്തിൽ കന്പി കൊണ്ടുപോകുന്നതിനിടയിൽ പൊലീസ് ഇവരെ തടഞ്ഞുനിർത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കെ എസ് ഇ ബി ഓഫീസിലെ ജീവനക്കാരനായ വണ്ടൂർ സ്വദേശി തോമസും അവിടെയുള്ള മറ്റ് നാല് കരാർ തൊഴിലാളികളും ചേർന്നാണ് ഈ കൃത്യം നിർവഹിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ പിടികൂടിയ ശേഷം തുടർനടപടികളിലേക്ക് പൊലീസ് കടന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368720/theft-at-kseb-office-five-people-including-employees-and-contract-workers-arrested-)