---
title: "സ്വർണ്ണത്തിളക്കത്തിൽ ഗുരുവായൂരപ്പൻ; കാണിക്കയായി ലഭിച്ചത് 37 പവന്റെ കനകക്കിരീടം"
english_title: "A gold crown weighing 37 pounds was presented to Guruvayoorappan as a gift."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368707/a-gold-crown-weighing-37-pounds-was-presented-to-guruvayoorappan-as-a-gift"
published_at: "2026-06-27T10:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f59471899c_KIREEDAM.jpg"
keywords: ["Gold crown", "Guruvayoorappan", "Gift"]
---

# സ്വർണ്ണത്തിളക്കത്തിൽ ഗുരുവായൂരപ്പൻ; കാണിക്കയായി ലഭിച്ചത് 37 പവന്റെ കനകക്കിരീടം

> **Lead Summary:** **തൃശൂർ: **ഗുരുവായൂരപ്പന് കാണിക്കയായി 37 പവൻ തൂക്കമുള്ള സ്വർണക്കിരീടം സമർപ്പിച്ചു. തിരുപ്പൂരിലെ വ്യവസായിയായ രാജൻ പി. നായരാണ് 299.9 ഗ്രാം വരുന്ന, വിലപിടിപ്പുള്ള കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം ഭഗവാന് വഴിപാടായി നൽകിയത്.

## Article Content

**തൃശൂർ: **ഗുരുവായൂരപ്പന് കാണിക്കയായി 37 പവൻ തൂക്കമുള്ള സ്വർണക്കിരീടം സമർപ്പിച്ചു. തിരുപ്പൂരിലെ വ്യവസായിയായ രാജൻ പി. നായരാണ് 299.9 ഗ്രാം വരുന്ന, വിലപിടിപ്പുള്ള കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം ഭഗവാന് വഴിപാടായി നൽകിയത്.

ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം.രാധ, അസി.മാനേജര്‍ എം. ഹരിദാസ് എന്നിവരുടെ  സാന്നിധ്യത്തിൽ ഏറ്റുവാങ്ങിയ കിരീടം ചാർത്തിയാണ് ഇന്നത്തെ പൂജ നടത്തിയത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ സ്വർണക്കിരീടം വഴിപാടായി ലഭിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

വഴിപാടുകാരനും കുടുംബത്തിനും കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ നല്‍കി.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368707/a-gold-crown-weighing-37-pounds-was-presented-to-guruvayoorappan-as-a-gift)