---
title: "സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുമോ? സ്വർണവില കുതിച്ചുയരുന്നു, ഇന്ന് പവന് കൂടിയത് ?"
english_title: "Gold prices rise again in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368704/gold-prices-rise-again-in-kerala"
published_at: "2026-06-27T10:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f57536ab7a_gold.jpg"
keywords: ["Gold prices", "Gold", "Silver price"]
---

# സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുമോ? സ്വർണവില കുതിച്ചുയരുന്നു, ഇന്ന് പവന് കൂടിയത് ?

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ സ്വ‍ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 110 രൂപയാണ് വ‍ർധിച്ചിരിക്കുന്നത്. ഒരു പവന് 880 രൂപയും വ‌‍ർധനവുണ്ടായി.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ സ്വ‍ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 110 രൂപയാണ് വ‍ർധിച്ചിരിക്കുന്നത്. ഒരു പവന് 880 രൂപയും വ‌‍ർധനവുണ്ടായി.

ഇതോടെ ഇന്ന് കേരളത്തിൽ ഒരു ​ഗ്രാം സ്വ‍ർണാഭരണം വാങ്ങാൻ 13,195 രൂപയും, ഒരു പവൻ വാങ്ങാൻ 1,05,560 രൂപയിലധികവും നൽകേണ്ടതുണ്ട്. ഇന്നലെ രാവിലെ ​ഗ്രാമിന് 25 രൂപ, വൈകീട്ടോടെ 105 രൂപ എന്നീ തോതിൽ വ‍ർധി‍ച്ചിരുന്നു.

ഇതോടെ ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് പവന് 1720 രൂപയുടെ വ‍‌ർ‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ​ഗ്രാം വെളളിക്ക് കേരളത്തിൽ 240 രൂപയാണ് വില വരുന്നത്. 10 ​ഗ്രാം വെള്ളിക്ക് 2400 രൂപയാണ് വില വരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368704/gold-prices-rise-again-in-kerala)