---
title: "കണ്ണൂർ ആറളം ഫാമിൽ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് ആക്രമിച്ച് കാട്ടാന; അഞ്ച്പേർക്ക് പരിക്ക് "
english_title: "Wild elephant attacks forest department staff's jeep at Aralam farm in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368684/wild-elephant-attacks-forest-department-staffs-jeep-at-aralam-farm-in-kannur"
published_at: "2026-06-27T09:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f4c03e6d00_kannur.jpg"
keywords: ["Latest News", "Aralam Farm", "Wild Elephant Attack", "Forest Department Staff"]
---

# കണ്ണൂർ ആറളം ഫാമിൽ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് ആക്രമിച്ച് കാട്ടാന; അഞ്ച്പേർക്ക് പരിക്ക് 

> **Lead Summary:** **കണ്ണൂർ : ** കണ്ണൂർ ആറളം ഫാമിൽ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു. വാഹനത്തിനുള്ളിലുണ്ടായിരുന്ന അഞ്ച് വനംവകുപ്പ് ജീവനക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

**കണ്ണൂർ : ** കണ്ണൂർ ആറളം ഫാമിൽ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു. വാഹനത്തിനുള്ളിലുണ്ടായിരുന്ന അഞ്ച് വനംവകുപ്പ് ജീവനക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ ആറുമണിയോടെയായിരുന്നു ആനയുടെ ആക്രമണംഉണ്ടായത്. ആറളം ഫാമിന്റെ പൂക്കോട്ട് ഭാഗത്താണ് മോഴആന ഇറങ്ങിയത്.

ഈ സമയത്ത് സ്ഥലത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് ജീവനക്കാരുടെ ജീപ്പിന് നേരെയാണ് ആന ആക്രമണമുണ്ടാക്കിയത്. ജീപ്പ് പൂർണമായും മറിച്ചിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368684/wild-elephant-attacks-forest-department-staffs-jeep-at-aralam-farm-in-kannur)